Wednesday, June 25, 2008
വിവാaദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍
. ഏഴാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പുസ്തകം വിവാദങ്ങള്‍ക്കിടയിലാളിക്കത്തുകയാണല്ലൊ.മതത്തെച്ചൊല്ലിയാണീബഹളങ്ങെന്നോര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്.എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്രശ്നം ഈ പുസ്തകത്തിന്റെ ലഘുത്വവും അവതരണത്തിലെ അമിത ലളിതവല്‍ക്കരണവുമാണ്. ഒരു പാഠം ഉപയോഗിച്ച് തകര്‍ക്കാവുന്നതല്ല സഹസ്രാബ്ദങ്ങള്‍ രൂപപ്പെടുത്തിയ മതവും ഈശ്വരനും.എന്നാല്‍ നമ്മുടെ കുട്ടികള്‍ ഏഴാം ക്ലാസ്സില്‍ ഇത്രയും കാര്യങ്ങള്‍മാത്രം പഠിച്ചാല്‍ മതിയോ എന്നൊരു ചോദ്യം ആരും ഉയര്‍ത്താത് എന്ത് കൊണ്ട്?കുട്ടികള്‍ വിമര്‍ശിക്കുകയും വിലയിരുത്തുകയും സ്വയം കണ്ടെത്തുകയും വേണം.എന്നാല്‍ പാഠപുസ്തകങ്ങള്‍ കുറേ കാര്യങ്ങള്‍ കുട്ടികള്‍ക്ക് അങ്ങോട്ട് കൊടുക്കുകയും വേണം.അവിടെയാണ് ഈ പുസ്തകം പരാജയപ്പെടുന്നത്.എല്ലാ കുട്ടികളും ഇ -ലോകവും റഫറന്‍സ് ലൈബ്രറികളും ഉപയോഗിക്കുന്നവരല്ല അവരുടെ പ്രധാന ആയുധം ഇപ്പോഴും പാഠപുസ്തകം തന്നെയാണ്.അത് അവ്യക്തവും അര്‍ധ സത്യങ്ങള്‍ നിറഞ്ഞവയുമായാല്‍ എന്ത് സംഭവിക്കും? ഒരു ഉദാഹരണം മാത്രം പറയാം.ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറയുന്നിടത്ത് ഝാന്‍സിറാണിയും താന്തിയാത്തോപ്പിയുമില്ല.ആകെ പറയുന്ന ഒരു പേര് മംഗള്‍പാണ്ടെയുടേത് മാത്രം.ഇതിന് മുന്‍പേ പറയേണ്ട പഴശ്ശിരാജാവും ടിപ്പുസുല്‍ത്താനും ഈ പുസ്തകത്തില്‍ വരുന്നില്ല. അസ്ഥാനത്ത് എടുത്തുചേര്‍ത്ത ഉദ്ദ്ധരണികളാണ് മറ്റൊരപകടം.നെഹറുവിന്റെ ഒസ്യത്തില്‍ നിന്നുള്ള ഭാഗം ഇതില്‍ ഒന്നു മാത്രം.ദേവകീ നിലയങ്ങോടിന്റെ മനോഹരമായ പുസ്തകത്തില്‍ നിന്നും എടുത്തുചേര്‍ത്ത വാചകവും ആപുസ്തകം വായിക്കാത്ത ആളുകളെ തെറ്റിദ്ദ്ധരിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് ഇതു പോരേ എന്ന് തോന്നുന്നവര്‍ ദയവ് ചെയ്ത് CBSEയുടെ ഏഴാം ക്ലാസ്സിലെ പുസ്തകങ്ങളൊന്ന് പരിശോധിക്കുക. ഇന്ന് കേട്ട ഏറ്റവും നല്ല തമാശ..... മകന്‍ പഠിച്ചത് സര്‍ക്കാര്‍ സ്കൂളിലായിരുന്നു എന്ന് മന്ത്രി ബേബി. ഡല്‍ഹിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ കേരളാസിലബസ്സാണോ സാര്‍?
Sunday, May 25, 2008
.ഭാഷാവിലാപങ്ങള്‍. ...........................................................................
എസ് എസ് എല്‍ സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ പഠനനിലവാരത്തെക്കുറിച്ചോര്‍ത്ത് ചിലര്‍ കരയുകയും ചിലര്‍ ചിരിക്കുകയുംചെയ്തത് നമ്മള്‍ കണ്ടല്ലൊ.അംഗഭംഗം വന്ന ഭാഷാ പഠനത്തെച്ചൊല്ലി ആരും വിലപിക്കുന്നത് കേട്ടില്ല.വാസ്തവത്തില്‍ പുതിയ പാറ്ഠ്യപദ്ധതഭാഷയുടെ ലാവണ്യംശത്തെ പൂര്‍ണ്ണമായും നിരകരിച്ച് അതിനെ കേവലം ഒരു വിനിമയോപാധി മാത്രമാക്കി മാറ്റിയിരിക്കുകയാണ്.പരസ്യങ്ങളും നോട്ടീസുകളും തലവാചകങ്ങളും എഴുതാനാണ്കുട്ടികളെചെറിയ ക്ലാസ് മുതല്‍ പരിശീലിപ്പിക്കുന്നത്.ഷേക്സ്പിയര്‍ കൃതി പഠിച്ചു കഴിഞ്ഞാല്‍ കുട്ടിയോട് ചോദിക്കുന്നത് ഇങ്ങനെയാണ് നിങ്ങളുടെ നഗരത്തില്‍ ഒരു പുസ്തകശാലയില്‍ ഷേക്സ്പിയര്‍ കൃതികള്‍ 50ശതമാനം വില കുറച്ച് വില്‍ക്കുന്നു.ആ കടയ്ക്ക് യോജിച്ച ഒരു പരസ്യവാചകം എഴുതുക.ആശാന്‍ കവിത ക്ലാസ്സില്‍ പഠിക്കാനുണ്ടെങ്കില്‍ പരീക്ഷയ്ക്ക്ഇങ്ങനെ ചോദ്യം വരും ബോട്ടപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ലാസ്സില്‍ ഒരു സെമിനാര്‍ നടത്തിയെന്ന് കരുതുക അതിനെക്കുറിച്ച്പ്രാദേശിക പത്രത്തിന് ഒരു റിപ്പോര്‍ട്ട് തയാറാക്കുക ഇനിയുമുണ്ട്ഭാഷാ വിശേഷങ്ങള്‍.അത് അടുത്തതില്‍
Monday, May 12, 2008
അപ്പുക്കുട്ടന്‍ അങ്കലാപ്പില്‍
എട്ടാം ക്ലാസ്സിലേക്ക് ജയിച്ചപ്പോഴാണ് അപ്പുക്കുട്ടന്സ്വന്തം വില മനസ്സിലായത്.ആരൊക്കെയാണ്‍ ഇപ്പൊള്‍ അവനെത്തേടിവരുന്നത്?എത്ര ചൊക്ക്ലേറ്റുകളാണ് കൊണ്ടുവരുന്നത്?പിന്നെ വാഗ്ദാനങ്ങളുടെ ഒരു പെരുമഴയാണ്. യുനിഫോം,അത് തൈയ്ക്കാനുള്ള കൂലി,കുട,ബുക്ക് പിന്നെ സൌജന്യ ബസ്സ് യാത്ര അങ്ങനെ ഒരുപാടൊരുപാട്..... ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലൊ അപ്പുക്കുട്ടനെ കാണാന്‍ വരുന്നവര്‍ ആരാണെന്ന്?സംശയിക്കേണ്ട,അവര്‍ തന്നെ.അടുത്തും അകലെയുമുള്ളാ ഹൈസ്കൂള്‍ അധ്യാപകര്‍.എല്ലാവരുടെയും ആവശ്യം ഒന്നുതന്നെ അപ്പുക്കുട്ടന്‍ എട്ടാം ക്ലാസ്സില്‍ അവരുടെ സ്കൂളില്‍ ചേരണം. ഞങ്ങള്‍ ദിവസവും സാമ്പാറും ചോറുമാണ് ചേച്ചീ കൊടുക്കുന്നത്.ആദ്യം വന്നവര്‍ അപ്പുവിന്റെ അമ്മയോട് പറഞ്ഞു.കഞ്ഞിയും പയറുമൊന്നുമല്ല. “ഞങ്ങള്‍ ഒന്നാലോചിക്കട്ടെ”അപ്പുവിന്റെ അമ്മ പറഞ്ഞു. “ചേച്ചീ അയാളുടെ സ്വരം ദയനീയമായിരുന്നു. “കഴിഞ്ഞ വര്‍ഷം മൂന്ന് കുട്ടികളുടെ കുറവ് കാരണം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ് ജോലി പോയത്.ഞങ്ങളോട് ഇത്തിരി ദയ കാണിക്കണം. തൊഴുത് നില്‍ക്കുന്ന ഗുരു നാഥന്മാരെ നോക്കിനില്‍ക്കെ അപ്പുവിന് മനസ്സില്‍ ദയ നിറഞ്ഞു.“വരാം മാഷെ”അവന്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അടുത്ത ദിവസം വന്നവര്‍ ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്തപ്പോള്‍ അപ്പുവിന്റെ മനസ്സ് ചഞ്ചലമായി.പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി.ചില ഡിമാന്‍ഡുകള്‍ അങ്ങോട്ടും വച്ചാലോ? “മാഷേ ഞാന്‍ എല്ലാദിവസോം വരില്ല കേട്ടോ” വേണ്ട.മാഷ് വേഗം സമ്മതിച്ചു.പക്ഷേ തലയെണ്ണാന്‍ വരുന്ന ദിവസം മറക്കാതെ വരണം ഏറ്റു.അപ്പുക്കുട്ടന്‍ ഉദാര മനസ്കനായി. പിന്നെ,ചിലപ്പോഴൊക്കെ ഞാന്‍ സമരം ചെയ്യുംആയ്ക്കൊട്ടെ.മാഷ്ക്ക് ഒരുവിരോധവും ഇല്ല.മുദ്രാവാക്യം ഞനെഴുതിത്തരാം.കേട്ടു നിന്ന അപ്പുവിന്റെ അമ്മയ്ക്ക് സഹിച്ചില്ല “എന്തൊക്കെയാ മാഷേ നിങ്ങളീ പറേണത്?നിങ്ങളൊരു മാഷ് തന്നാണോ?”അമ്മയുടെ മുഖത്തേക്ക് നോക്കിയ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചേച്ചീ ഭാര്യയും ഒരു കുട്ടിയുമുള്ളവനാണ് ഞാന്‍.കുട്ടികള്‍ കുറഞ്ഞത് കാരണം ഒരു വര്‍ഷമായി ശമ്പളമില്ലാതിരിക്കയാണ്.എവിടെയൊക്കെ കടമുണ്ടെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.അപ്പു എന്ത് പറഞാലും ഞാന്‍ സമ്മതിക്കും, അവനെ ഈവര്‍ഷം ഞാന്‍ കൊണ്ടുപോവും. അന്ന് വൈകുന്നേരം കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ നിന്ന് അപ്പുക്കുട്ടന്‍ ഉള്ളുരുകി പ്രാത്ഥിച്ചു. ഭഗവാനേ ഒരേ സമയത്ത് ഇവരുടെയൊക്കെ സ്കൂളില്‍ പ്രത്യക്ഷപ്പെടാനുള്ള കഴിവെനിക്ക് തരൂ.....
Monday, April 14, 2008
.വിഷുപ്പക്ഷി എവിടെ?
ചാനലുകളും പത്രങ്ങളും കണിക്കൊന്നയെക്കുറിച്ചൂംവിഷുക്കണിയെക്കുറിച്ചുംവാചാലമാവുന്നു..പാവം വിഷുപ്പക്ഷിയെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തന്തെന്താണ്?കാര്‍ഷികകേരളത്തെക്കുറിച്ച് നല്ല ധാരണയുള്ളതു കൊണ്ടായിരിക്കും അതിപ്പോള്‍ വിത്തും കൈക്കോട്ടും എന്ന് പാടാത്തത്.ആരെങ്കിലും ഈവര്‍ഷം അതിനെ കണ്ടോ?
വിളവിറക്കാത്ത വയലുകളില്‍ മണിമന്ദിരങ്ങളുയരുന്നതും നോക്കി അതെവിടെയെങ്കിലും വിഷാദമൂകനായി കഴിയുന്നുണ്ടാവും.ചുവന്ന വിവരങ്ങളുടെ
പുസ്തകത്താളുകളിലേക്കോ ഇനി യാത്ര?
.
വിളവിറക്കാത്ത വയലുകളില്‍ മണിമന്ദിരങ്ങളുയരുന്നതും നോക്കി അതെവിടെയെങ്കിലും വിഷാദമൂകനായി കഴിയുന്നുണ്ടാവും.ചുവന്ന വിവരങ്ങളുടെ
പുസ്തകത്താളുകളിലേക്കോ ഇനി യാത്ര?
.
Thursday, April 10, 2008
ഡല്‍ഹി ഒരു സ്വപ്നം
ഒരു ദിവസം ഇന്‍ഡ്യയുടെ മാപ്പ് കാണിച്ച് ഒരു മിടുക്കന്‍ ചോദിച്ചു ടീച്ചറേ എവി ടെയാണ് ഡല്‍ഹി? തിരയാന്‍ തുടങ്ങിയിട്ടേറെയായീ നേരം.കണ്ടീലിതുവരെയെന്നവന്‍ ചൊല്‍കെയമ്പരന്നുപോയീ ഞാന്‍ എവിടെയാണു ഡല്‍ഹി? കത്തിവേഷങ്ങള്‍ കടിപിടി കൂടും മാര്‍ബിള്‍ കൊട്ടാരക്കെട്ടിലോ അധികാരസ്സുര നുകരാന്‍ വാ പൊളിച്ചാര്‍ക്കും നരച്ച കങ്കാളങ്ങള്‍ തന്‍ ശാപജന്മങ്ങളിലോ ഡോളറിനായി കഞ്ചുകമഴിക്കും മാദക സൌന്ദര്യ പൂരത്തിലോ ഉത്തരീയത്തോടൊപ്പമൂര്‍ന്നു വീണ പാര്‍ഷദിയുടെ മാനത്തിലോ വിശപ്പിന്നെലികള്‍ കരളും ജഠരപതാളത്തിലോ ഹേ റാം മന്ത്രത്തിന്‍ ധന്യതയിലുറങ്ങും മണല്‍ത്തരികളിലോ മഞ്ഞിന്‍ പാളികളില്‍ വീണുറഞ്ഞ മര്‍ത്യരക്തത്തിലോ വിഷം വിറ്റും കാശ് നേടും വൈശ്യ കൌടില്യങ്ങളിലോ നേര് വിതച്ച് നോവ് കൊയ്യും കറുത്ത പെണ്ണിന്നാകാശത്തെയപഹരിക്കും അഗ്നിബാണങ്ങളിലോ കരിമരുന്നരച്ച് കാലം കറുപ്പിക്കും ദ്രാവിഡസംഘപ്പെരുമയിലോ എവിടെയാണ് ഡല്‍ഹി? അറിയില്ലെങ്കിലുമുണ്ടെന്‍ സങ്കല്‍പ്പ ഭൂമികയിലൊരു ഡല്‍ഹി സങ്കടച്ചിതയെരിയാത്ത അനാഥജന്മങ്ങള്‍ പുറമ്പോക്കിലലയാത്ത പകയുടെ അമ്ലധാരയില്‍ മുകുളങ്ങള്‍ കരിയാത്ത ഡല്‍ഹി ഇതു ഞാനിവനു കൈമാറട്ടെ . ഞാനീക്കുട്ടികള്‍ക്കെന്നും കൈമാറിയതെന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നല്ലൊ അറിവുകളല്ലല്ലോ
Friday, April 4, 2008
പരീക്ഷാശേഷം
കണിക്കൊന്നകള്‍ പൂക്കും കാലം ടീച്ചര്‍ ബൂലോഗത്ത് തിരിച്ചെത്തിയിരിക്കുന്നു .ഈവര്‍ഷത്തെ എസ് എസ് എല്‍ സിപരീക്ഷകള്‍ സൂപ്പര്‍ ഈസി .കണക്കില്‍ ചൂദ്യം തെറ്റിയതിനാല്‍ എല്ലാവര്‍ക്കും എട്ട് മാര്‍ക്ക് ഫ്രീ. ഉപരി പഠനത്തിനു യോഗ്യത നേടാന്‍ എനി വേണ്ട്ത് 4 മാര്‍ക്ക് മാത്രം ഫലം വരുമ്പോള്‍ മന്ത്രി പറയും.കാര്യക്ഷ്മതാ വര്‍ഷത്തില്‍ നമ്മു ടെ ക്ലാസ്സ്മുറികളില്‍ അര്യഭട്ന്മാര്‍ പിറന്നിരിക്കുന്നു ഇതു കേള്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് പറയാന്‍ സാധ്യത യുള്ള മറുപദിയെന്തായിരിക്കും? ശരിയുത്തരം എഴുതി അയക്കുന്നവര്‍ക്ക് ടീച്ചറുടെ വക ഒരു ഉഗ്രന്‍ സമ്മാനം. എല്ലാവര്‍ക്കും വിഷു ആശംസകള്‍.
Tuesday, April 1, 2008
Subscribe to:
Posts (Atom)