Friday, April 4, 2008
പരീക്ഷാശേഷം
കണിക്കൊന്നകള്‍ പൂക്കും കാലം ടീച്ചര്‍ ബൂലോഗത്ത് തിരിച്ചെത്തിയിരിക്കുന്നു .ഈവര്‍ഷത്തെ എസ് എസ് എല്‍ സിപരീക്ഷകള്‍ സൂപ്പര്‍ ഈസി .കണക്കില്‍ ചൂദ്യം തെറ്റിയതിനാല്‍ എല്ലാവര്ക്കും എട്ട് മാര്‍ക്ക് ഫ്രീ. ഉപരി പഠനത്തിനു യോഗ്യത നേടാന്‍ എനി വേണ്ട്ത് 4 മാര്‍ക്ക് മാത്രം ഫലം വരുമ്പോള്‍ മന്ത്രി പറയും.കാര്യക്ഷ്മതാ വര്‍ഷത്തില്‍ നമ്മു ടെ ക്ലാസ്സ്മുറികളില്‍ അര്യഭട്ന്മാര്‍ പിറന്നിരിക്കുന്നു ഇതു കേള്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് പറയാന്‍ സാധ്യത യുള്ള മറുപദിയെന്തായിരിക്കും? ശരിയുത്തരം എഴുതി അയക്കുന്നവര്‍ക്ക് ടീച്ചറുടെ വക ഒരു ഉഗ്രന്‍ സമ്മാനം. എല്ലാവര്ക്കും വിഷു ആശംസകള്‍.
Subscribe to:
Post Comments (Atom)
19 comments:
സമ്മാനം ഒരു ക്ലൂ തരം അതൊരു ടിക്കറ്റ്.തികച്ചും
സൌജന്യം
ഇതുപോലെ അക്ഷരത്തെറ്റെഴുതുന്ന ടീച്ചറന്മാര് പഠിപ്പിച്ചാല്‍.. ആര്യഭടനല്ല, സാക്ഷാല്‍ ഐന്സ്റ്റീന് തന്നെയായിത്തീരും..!
ടീച്ചറേ...,എന്താദ്..?!!
ടീച്ചറെ...
അക്ഷരത്തെറ്റുകള്‍ മാറ്റൂ അതുതന്നെ നല്ല സമ്മാനം..
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍
യഥാ ഗുരു..തഥാ ശിഷ്യാ:
ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യന്...
മലയാളം ടൈപ്പ് ചെയ്യാനറിയത്തതോ അതോ അക്ഷരമറിയാത്തതോ...ടീച്ചര്‍ എന്ന പേരെങ്കിലും ഒഴിവാക്കാമായിരുന്നു......
ബൂലോകം ഒരു എഴുത്തു കളരിയാണെന്നറിയാം. നിലത്തെഴുത്ത് പഠിക്കാനുള്ള കളരികൂടിയാക്കല്ലേ ടീച്ചറേ...
ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്പ ശാലയില്‍ പങ്കെടുത്ത് ബ്ലോഗ് തുറന്ന ഒരു വ്യക്തിയാണ് ഉഷ ടീച്ചര്‍. ബ്ലോഗിലും, മലയാളം ടൈപ്പിംഗിലും കേവലം രണ്ടാഴ്ചകള്‍ മാത്രം പരിചയമുള്ള ഒരു പാവം ടീച്ചര്‍.
അതു കൊണ്ടാവാം അക്ഷരത്തെറ്റുകള്‍. ക്ഷമിച്ചു കളയൂ പ്രിയ സഹോദരങ്ങളേ.. കുറച്ചു കൂടി അനുഭാവ പൂര്‍ണ്ണമായ കമന്റുകള്‍ ഈ പ്രായമുള്ള ടീച്ചറിനോട് കാണിക്കാം. സഹായിക്കുകയും ചെയ്യാം. :)
ടീച്ചര്‍ കണ്ണൂര്‍ ബ്ലോഗ് മീറ്റിലൂടെ പുറത്തു വന്ന പുതിയ ബ്ലോഗറാ. അക്ഷരതെറ്റുകള്‍ അപരിചിതത്വം കൊണ്ട് പിണഞ്ഞതാവും. ഒക്കെ ശരിയാവുമെന്റെ കൂട്ടൂകാരെ. ടീച്ചറെഴുതട്ടെ. എഴുതാന്‍ തയ്യാറായതിന് ടീച്ചര്‍ക്കെന്റെ അഭിവാദ്യങ്ങള്‍.
പ്രതിപക്ഷ നേതാവിന്റെ മറുപടി “മന്ത്രിയൂടെ അവകാശവാദം ഞാന്‍ ശക്തിയായി എതിര്‍ക്കുന്നു”
ഉത്തരം ശരിയാണോ, ടീച്ചറേ?
നേരത്തെ വന്നപ്പോ ഉത്തരം പറയാന്‍ മറന്നു പോയി ടീച്ചറേ ...
ഇപ്പൊ വന്നപ്പോ പറയാനുള്ള ഉത്തരോം മറന്നു..
എന്തായാലും സമ്മാനം അയക്കാന്‍ മറക്കണ്ടാ.
:)
ടീച്ചറേ
അനുഭവത്തിന്റെ കണക്കു ബുക്കില്‍ ഇനിയുമുണ്ടല്ലോ ഒരുപാട്.
ഇനിയും പറയൂ...
ഞങ്ങള്‍ കാത്തിരിക്കുന്നു...
ആശംസകളോടെ
ടീച്ചര്‍ ആദ്യമായാണ് എന്നറിഞ്ഞില്ല...നേരത്തേയെഴുതിയ കമന്റിനു മാപ്പ്...ക്ഷമിക്കുമല്ലോ...അതെന്തായാലുമുണ്ടാകും..ടീച്ചറാണല്ലോ..
ആ വേര്‍ഡ് വെരിഫിക്കേഷന് കൂടി എടുത്തുകളയുക...
ടീച്ചറേ...
ബൂലൊഗത്തിലേക്കു സ്വാഗതം..
പിന്നെ അക്ഷരത്തെറ്റുകളെ പറ്റി പറഞ്ഞവരോട്...
ടീച്ചര്‍ ബൂലോഗത്തു വന്നിട്ടു കുറച്ച് നാളല്ലെ ആയുള്ളൂ.. കമ്പ്യൂട്ടറും കീ ബോര്‍ഡും കൊണ്ടു അമ്മാനം ആടുന്നവരെപ്പൊലെ പെട്ടന്നു മലയാളം വഴങ്ങുന്നുണ്ടാവില്ല... കുറച്ചു സമയം കൊടുക്കൂ..
ഉത്തമേട്ടന് പറഞ്ഞതേ എനിക്കും പറയാനുള്ളൂ.. ഇത്രയും അനുഭവ പരിചയം ഉള്ള ഒരു പ്രധാന അധ്യാപിക എഴുതിയതില്‍ അക്ഷര തെറ്റുകള്‍ ഉണ്ടെങ്കില്‍ അതു അവര്‍ക്കു ഈ മാധ്യമത്തില്‍ ഉള്ള പരിചയക്കുറവാണു കാരണം എന്നു ചിന്തിക്കാതെ അവരുടെ അക്ഷരാഭ്യാസത്തെയും തൊഴിലിനെയും കളിയാക്കരുത്... അവരുടെ പ്രായവും തൊഴിലും കുറച്ചുകൂടി ബഹുമാനം അര്‍ഹിക്കുന്നു..
ടീച്ചറെ എഴുതി വരുമ്പോഴേക്കും അക്ഷരതെറ്റുകള്‍ മാറിക്കൊള്ളൂം. കീബോറ്ഡ് ശരിയാകുമ്പൊഴെക്കും എല്ലാം ശരിയാകും. വഴങ്ങി വരാന്‍ ലേശം സമയം എടുക്കും..ടീച്ചര്‍ ധൈര്യമായിട്ടു എഴുതു.. ആരും പെര്ഫെക്റ്റായിട്ടൊന്നുമല്ല എഴുതിതുടങ്ങുന്നത്..
ചോദ്യത്തിന്റെ ഉത്തരം അറിയില്ല. അതോണ്ട് പറയുന്നില്ല, സമ്മാനം ഫ്രീ ആയി തരുമെങ്കില്‍ മേടിച്ചോളാം..;)
മറ്റു വിഷയങ്ങള്‍ക്കും ഇത് പോലെ ഫ്രീ മാര്‍ക്ക് ഉണ്ടോ? ഒരു വിഷയത്തിലെ ഒരു പ്രശ്നത്തെ ജനറലൈസ് ചെയ്ത് മൊത്തം എന്തോ തരികിട എന്ന ഒരു ധ്വനി ഉണ്ടാക്കണോ?
വിഷു ആശംസകള്‍..
:) ആശംസകള്‍.
ഏതായാലും ടീച്ചര്‍ക്ക് ബൂലോഗത്തിന്റെ രീതികള്‍ ആദ്യമേ പരിചയപ്പെട്ടുവല്ലോ! അതും നന്നായി.
ചോദ്യം - choodyam എന്നു ടൈപ്പിയതിനാലാണ് പിശകു വന്നത്. chOdyam എന്നായിരുന്നു വരേണ്ടിയിരുന്നത്.
ഇനി - eni എന്നു ടൈപ്പിയാല്‍ ‘എനി’ എന്നേ വരൂ, ini എന്നു ഇനി മുതല്‍ ടൈപ്പ് ചെയ്യുമല്ലോ.
മറുപടി - വീണ്ടും ഷിഫ്റ്റ് കീ അമര്ത്തുവാന് മറന്നു. maRupaTi എന്നായിരുന്നു ടൈപ്പേണ്ടിയിരുന്നത്. (Ru കറക്ടായല്ലോ!)
എഴുതി അയയ്ക്കാനോ? അതൊന്നും പറ്റൂല്ല... ഇവിടെ കമന്റായിടുന്നവര്ക്ക് എന്നതാണ് ശരി. :)
ഇനി ഉത്തരം: “എട്ടുമാര്‍ക്കിനുള്ള തെറ്റായ ചോദ്യമിട്ട് തങ്ങളുടെ ‘കാര്യക്ഷമത’ പ്രകടിപ്പിച്ച ആര്യഭടന്മാരുടെ ഗുരുക്കന്മാരെപ്പറ്റി എന്താണു മന്ത്രിക്കു പറയുവാനുള്ളതെന്ന് ഞാന്‍ ചോദിച്ചു പോവുകയാണ്.”
--
നന്ദി.വിമര്‍ശിച്ചവര്‍ക്കും സഹതപിച്ചവര്‍ക്കും.
നിലത്തെഴുതി മലയാളം പഠിച്ചതാണ് പക്ഷേ ഈ ബൂലോഗ ഭാഷയു ടെ മട്ടും മാതിരിയും പഠിച്ചു വ
രുന്നതേയുള്ളൂ ഏതായാലും പിന്മാറാന് ഉദ്ദേശമില്ല
ടീച്ചര്‍ക്കൊരു സംശയം.krishnan,rishi ഈ വാക്കുകള്‍ എങ്ങനെ മലയാളത്തില്‍
ടൈപ്പാം?വിദഗ്ധരില്‍ നിന്നും ഉപദേശം പ്രതീക്ഷിക്കുന്നു
kr^shNan, r^shi എന്ന് ടൈപ്പ് ചെയ്താല്‍ കൃഷ്ണന് ഋഷി എന്നു കിട്ടും.
നന്ദി ശ്രീ മൂര്‍ത്തി അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍
പഠിച്ചുകൊണ്ടിരിക്കുന്നു
Post a Comment