Thursday, April 10, 2008
ഡല്‍ഹി ഒരു സ്വപ്നം
ഒരു ദിവസം ഇന്‍ഡ്യയുടെ മാപ്പ് കാണിച്ച് ഒരു മിടുക്കന് ചോദിച്ചു ടീച്ചറേ എവി ടെയാണ് ഡല്‍ഹി? തിരയാന്‍ തുടങ്ങിയിട്ടേറെയായീ നേരം.കണ്ടീലിതുവരെയെന്നവന്‍ ചൊല്‍കെയമ്പരന്നുപോയീ ഞാന്‍ എവിടെയാണു ഡല്‍ഹി? കത്തിവേഷങ്ങള്‍ കടിപിടി കൂടും മാര്‍ബിള്‍ കൊട്ടാരക്കെട്ടിലോ അധികാരസ്സുര നുകരാന്‍ വാ പൊളിച്ചാര്‍ക്കും നരച്ച കങ്കാളങ്ങള്‍ തന് ശാപജന്മങ്ങളിലോ ഡോളറിനായി കഞ്ചുകമഴിക്കും മാദക സൌന്ദര്യ പൂരത്തിലോ ഉത്തരീയത്തോടൊപ്പമൂര്‍ന്നു വീണ പാര്‍ഷദിയുടെ മാനത്തിലോ വിശപ്പിന്നെലികള്‍ കരളും ജഠരപതാളത്തിലോ ഹേ റാം മന്ത്രത്തിന് ധന്യതയിലുറങ്ങും മണല്‍ത്തരികളിലോ മഞ്ഞിന് പാളികളില്‍ വീണുറഞ്ഞ മര്‍ത്യരക്തത്തിലോ വിഷം വിറ്റും കാശ് നേടും വൈശ്യ കൌടില്യങ്ങളിലോ നേര് വിതച്ച് നോവ് കൊയ്യും കറുത്ത പെണ്ണിന്നാകാശത്തെയപഹരിക്കും അഗ്നിബാണങ്ങളിലോ കരിമരുന്നരച്ച് കാലം കറുപ്പിക്കും ദ്രാവിഡസംഘപ്പെരുമയിലോ എവിടെയാണ് ഡല്‍ഹി? അറിയില്ലെങ്കിലുമുണ്ടെന്‍ സങ്കല്പ്പ ഭൂമികയിലൊരു ഡല്‍ഹി സങ്കടച്ചിതയെരിയാത്ത അനാഥജന്മങ്ങള്‍ പുറമ്പോക്കിലലയാത്ത പകയുടെ അമ്ലധാരയില്‍ മുകുളങ്ങള്‍ കരിയാത്ത ഡല്‍ഹി ഇതു ഞാനിവനു കൈമാറട്ടെ . ഞാനീക്കുട്ടികള്‍ക്കെന്നും കൈമാറിയതെന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നല്ലൊ അറിവുകളല്ലല്ലോ
Subscribe to:
Post Comments (Atom)
6 comments:
ടീച്ചറുടെ ആദ്യപോസ്റ്റില്‍ അക്ഷരത്തെറ്റുവന്നതിനെ വളരെ ഭംഗിയായി ഇപ്പോള്‍ മാറ്റിയെടുത്തിരിക്കുന്നു. അതും വളരെ കഠിനപദങ്ങളിലൂടെ. ഈ പോസ്റ്റ് കവിതയാണെങ്കില്‍ ഒരോ വരി കഴിഞ്ഞതിനുശേഷം enter കീ അമര്‍ത്തുക.
ആശംസകള്‍.( ഒരു ഡല്ഹിക്കാരന്)
ടീച്ചറേ...
ഉഷാറായല്ലോ... ഇപ്പൊ അക്ഷരപിശാശുകള് ഓടി ഒളിച്ചു. ഇനി വടവൊസ്കി പറഞ്ഞതു പോലെ ലൈനിങ്ങും പാരഗ്രാഫിങ്ങും കൂടെ ആയാല്‍...
ടീച്ചറിനും കുടുമ്പത്തിനും വിഷു ആശംസകള്‍...
ടീച്ചര്‍ മനോഹരമായിരിക്കുന്നു........
ശക്തമായ, അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
അതേതു മിടുക്കനാണ് ഡല്‍ഹി എവിടെയാണെന്ന് ചോദിച്ചത് ?
ഇവിടെ മിടുക്കന്മാരേ തട്ടീട്ട് നടക്കാന്‍ മേലാഞ്ഞിട്ട് ഞാന്‍ പേരുതന്നെ മിടുക്കന് എന്നാക്കിയാണ്് പിടിച്ചു ന്നിക്കുന്നെ....
ടിച്ചറിനു
നല്ല വരികള്‍....ആശംസകള്‍..
“നീ കണ്ട ഡെല്‍ഹി അല്ലട ചെക്കാ ഡെല്‍ഹി..കോടികളിട്ടമ്മാനമാടുന്ന ഡെല്‍ഹി“...എന്നു പറയാമായിരുന്നു...
Post a Comment