Monday, April 14, 2008

.വിഷുപ്പക്ഷി എവിടെ?

ചാനലുകളും പത്രങ്ങളും കണിക്കൊന്നയെക്കുറിച്ചൂംവിഷുക്കണിയെക്കുറിച്ചുംവാചാലമാവുന്നു..പാവം വിഷുപ്പക്ഷിയെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തന്തെന്താണ്?കാര്‍ഷികകേരളത്തെക്കുറിച്ച് നല്ല ധാരണയുള്ളതു കൊണ്ടായിരിക്കും അതിപ്പോള്‍ വിത്തും കൈക്കോട്ടും എന്ന് പാടാത്തത്.ആരെങ്കിലും ഈവര്‍ഷം അതിനെ കണ്ടോ?
വിളവിറക്കാത്ത വയലുകളില്‍ മണിമന്ദിരങ്ങളുയരുന്നതും നോക്കി അതെവിടെയെങ്കിലും വിഷാദമൂകനായി കഴിയുന്നുണ്ടാവും.ചുവന്ന വിവരങ്ങളുടെ
പുസ്തകത്താളുകളിലേക്കോ ഇനി യാത്ര?
.

8 comments:

muruka kumar said...

ചിന്തയിലേക്ക് ഒരു പുതിയ വെളിച്ചം പകരുന്നു ടീച്ചറുടെ വാക്കുകള്‍. അഭിനന്ദനങ്ങള്‍. ഇനിയും ഇനിയും എഴുതുക.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മറന്നു പോകുന്ന അറിവുകള്‍ പകര്‍ന്നു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ടീച്ചറെ..

യാരിദ്‌|~|Yarid said...

ഹാ അതറിയില്ലെ ടീച്ചറെ, ആള്‍ക്കാരു വെറുതെ പറയുന്നത കണിക്കൊന്നയെന്ന്നും വിഷുക്കണീയെന്നുമൊക്കെ.. ഒരു കാര്യവുമില്ല....

പ്രിയ said...

വിഷുപ്പക്ഷി ഗ്രാമങ്ങളില് ഇപ്പോഴും ഉണ്ടല്ലോ. ( എന്ന് വച്ചാല് എന്റെ നാടു പോലുള്ള പാതി സിറ്റി ആയ ഗ്രാമങ്ങളില് , നുറുങ്ങു നുറുങ്ങു പോലുള്ള പാടങ്ങള് ഉള്ള , കൈത്തോടുള്ള നാട്ടില് )

വേണു venu said...

വിഷുപക്ഷി നമ്മുടെ കുയിലു തന്നെ അല്ലേ റ്റീച്ചറേ. വിഷു സംക്രമ പക്ഷിയായി മാറുന്ന കുയിലല്ലേ ശബ്ദം മാറ്റി പാടുന്നതു്.വിത്തും കൈക്കോട്ടും . ചക്കയ്ക്കുപ്പുണ്ടോ.
വിഷു പക്ഷ്ികള് പറന്നു പോകാതിരിക്കട്ടെ.:)

salil | drishyan said...

നന്നായിട്ടുണ്ട് ഉഷടീച്ചര്‍.
ഹൈ‌ടെക് കേരളത്തിന്‍‌റ്റെ നഷ്ടങ്ങളില്‍ ഒന്ന് മാത്രം ഇത്!

‘ചുവന്ന വിവരങ്ങളുടെ പുസ്തകത്താളുകള്‍‘ എന്തെന്ന് മനസ്സിലായില്ലാട്ടോ?

ബൂലോകത്തിലേക്ക് സ്വാഗതം!

സസ്നേഹം
ദൃശ്യന്‍

ബിജിന്‍ കൃഷ്ണ said...

വേണു പറഞ്ഞ പോലെ വിഷു പക്ഷികള്‍ എന്നെന്നേക്കുമായി പറന്നു പോവാതിരിക്കട്ടെ.. ചുവന്ന പുസ്തകത്തിന്റെ നിഴലില്‍ നിന്നു വിഷുപ്പക്ഷിയെയും അതിന്റെ പാട്ടിനെയും രക്ഷിക്കാന്‍ നമുക്കു കഴിയുമോ? വിത്ത് , കൈക്കോട്ട്‌, ചക്ക .. ഇതെല്ലാം ചില ചിഹ്നങ്ങള്‍ മാത്രമായി മാറുകയല്ലേ...ടീച്ചര്‍ക്ക്‌ അഭിനന്ദനങ്ങള്‍..

ushateacher said...

വംശനാശം നേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പുസ്തം. ഓരോവര്‍ഷവും ഇതിന്റെ താളുകളുടെ എണ്ണം കൂടിക്കൂടി വരുന്നു.ചുവന്നവിവരങ്ങളുടെ പുസ്തകമെന്താണെന്ന് പിടി കിട്ടിയില്ലേ/