Wednesday, June 25, 2008

വിവാaദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍

. ഏഴാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പുസ്തകം വിവാദങ്ങള്‍ക്കിടയിലാളിക്കത്തുകയാണല്ലൊ.മതത്തെച്ചൊല്ലിയാണീബഹളങ്ങെന്നോര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്.എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്രശ്നം ഈ പുസ്തകത്തിന്റെ ലഘുത്വവും അവതരണത്തിലെ അമിത ലളിതവല്‍ക്കരണവുമാണ്. ഒരു പാഠം ഉപയോഗിച്ച് തകര്‍ക്കാവുന്നതല്ല സഹസ്രാബ്ദങ്ങള്‍ രൂപപ്പെടുത്തിയ മതവും ഈശ്വരനും.എന്നാല്‍ നമ്മുടെ കുട്ടികള്‍ ഏഴാം ക്ലാസ്സില്‍ ഇത്രയും കാര്യങ്ങള്‍മാത്രം പഠിച്ചാല്‍ മതിയോ എന്നൊരു ചോദ്യം ആരും ഉയര്‍ത്താത് എന്ത് കൊണ്ട്?കുട്ടികള്‍ വിമര്‍ശിക്കുകയും വിലയിരുത്തുകയും സ്വയം കണ്ടെത്തുകയും വേണം.എന്നാല്‍ പാഠപുസ്തകങ്ങള്‍ കുറേ കാര്യങ്ങള്‍ കുട്ടികള്‍ക്ക് അങ്ങോട്ട് കൊടുക്കുകയും വേണം.അവിടെയാണ് ഈ പുസ്തകം പരാജയപ്പെടുന്നത്.എല്ലാ കുട്ടികളും ഇ ‌‌‌-ലോകവും റഫറന്‍സ് ലൈബ്രറികളും ഉപയോഗിക്കുന്നവരല്ല അവരുടെ പ്രധാന ആയുധം ഇപ്പോഴും പാഠപുസ്തകം തന്നെയാണ്.അത് അവ്യക്തവും അര്‍ധ സത്യങ്ങള്‍ നിറഞ്ഞവയുമായാല്‍ എന്ത് സംഭവിക്കും? ഒരു ഉദാഹരണം മാത്രം പറയാം.ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറയുന്നിടത്ത് ഝാന്‍സിറാണിയും താന്തിയാത്തോപ്പിയുമില്ല.ആകെ പറയുന്ന ഒരു പേര് മംഗള്‍പാണ്ടെയുടേത് മാത്രം.ഇതിന് മുന്‍പേ പറയേണ്ട പഴശ്ശിരാജാവും ടിപ്പുസുല്‍ത്താനും ഈ പുസ്തകത്തില്‍ വരുന്നില്ല. അസ്ഥാനത്ത് എടുത്തുചേര്‍ത്ത ഉദ്ദ്ധരണികളാണ് മറ്റൊരപകടം.നെഹറുവിന്റെ ഒസ്യത്തില്‍ നിന്നുള്ള ഭാഗം ഇതില്‍ ഒന്നു മാത്രം.ദേവകീ നിലയങ്ങോടിന്റെ മനോഹരമായ പുസ്തകത്തില്‍ നിന്നും എടുത്തുചേര്‍ത്ത വാചകവും ആപുസ്തകം വായിക്കാത്ത ആളുകളെ തെറ്റിദ്ദ്ധരിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് ഇതു പോരേ എന്ന് തോന്നുന്നവര്‍ ദയവ് ചെയ്ത് CBSEയുടെ ഏഴാം ക്ലാസ്സിലെ പുസ്തകങ്ങളൊന്ന് പരിശോധിക്കുക. ഇന്ന് കേട്ട ഏറ്റവും നല്ല തമാശ..... മകന്‍ പഠിച്ചത് സര്‍ക്കാര്‍ സ്കൂളിലായിരുന്നു എന്ന് മന്ത്രി ബേബി. ഡല്‍ഹിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ കേരളാസിലബസ്സാണോ സാര്‍?

22 comments:

ushateacher said...

വളരെ ഗൌരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട പലകാര്യങ്ങളും വിവാദങ്ങള്‍ക്കിടയില്‍ നമ്മള്‍ മറന്നു പോവുന്നു

ushateacher said...

വളരെ ഗൌരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട പലകാര്യങ്ങളും വിവാദങ്ങള്‍ക്കിടയില്‍ നമ്മള്‍ മറന്നു പോവുന്നു

Inji Pennu said...

ടീച്ചറേ
ഞാനൊക്കെ കരുതി ഇനിയും കുറേ അധികം ടെക്സ്റ്റ് ഒക്കെ ഉണ്ടാവുമെന്ന്. ആ കാണുന്ന പുസ്തകമേയുള്ളോ? ഇത് വല്ലോ പുതിയ സമ്പ്രദായമാണോ? ശരിക്കും ആ മതമില്ലാത്ത ജീവന്‍ ഒരു അഞ്ചാം ക്ലാസ്സിനപ്പുറമുള്ള പാഠമാ‍യി എനിക്ക് തോന്നിയില്ല. ഏഴാം ക്ലാസ്സിലാണെന്നത് എന്നെ അത്ഭുതപ്പെടുത്തി.

Suraj said...

പ്രിയപ്പെട്ട ഉഷ ടീച്ചറേ,

“എന്നാല്‍ നമ്മുടെ കുട്ടികള്‍ ഏഴാം ക്ലാസ്സില്‍ ഇത്രയും കാര്യങ്ങള്‍മാത്രം പഠിച്ചാല്‍ മതിയോ എന്നൊരു ചോദ്യം ആരും ഉയര്‍ത്താത് എന്ത് കൊണ്ട്?”

എത്ര സത്യം!

ചില ചിന്തകള്‍ ഇവിടെ .

മാവേലി കേരളം said...

‘ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറയുന്നിടത്ത് ഝാന്‍സിറാണിയും താന്തിയാത്തോപ്പിയുമില്ല.‘

അപ്പോള്‍ ടീച്ചറേ ഈ പുതിയ സമ്പ്രദായത്തില്‍ സിലബസ് അല്ലെങ്കില്‍ കണ്ടെന്റ് ഏറിയ ഒന്നുമില്ലേ? അതായത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഒരൂ നീണ്ട വിഷയമാണല്ലോ? അതു മുഴുവന്‍ ഏഴാം ക്ലാസിലെ കുട്ടികള്‍ക്കു പടിക്കാന്‍ പറ്റില്ലല്ലോ? അപ്പോള്‍ ഇന്നയിന്ന ആളുകളേക്കുറിച്ച് പടിക്കണം എന്നൊന്നും സിലബസില്‍ ഇല്ലേ?

ഇതിനു മുന്‍പ് ഇതിലും കൂടുതല്‍ കന്റെന്റ് ഉണ്ടായിരുന്നോ ടീച്ചരേ

‘എല്ലാ കുട്ടികളും ഇ ‌‌‌-ലോകവും റഫറന്‍സ് ലൈബ്രറികളും ഉപയോഗിക്കുന്നവരല്ല അവരുടെ പ്രധാന ആയുധം ഇപ്പോഴും പാഠപുസ്തകം തന്നെയാണ്‘

ഇത് സിലബസിന്റെ പ്രശ്നമാണോ? റിസോഴ്സിന്റെ പ്രശ്നമല്ലേ? കേരളത്തിലെ സ്കൂളുകളിലെല്ലാം, കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും കൊടുത്തിട്ടുണ്ട് എന്ന് എവിടെയോ വയിച്ചതായി ഒര്‍ക്കുന്നു. അതു ശരിയല്ലേ?

അതുപോലെ പുതിയ പാഠ്യപദ്ധതിയനുസരിച്ച് പുതിയ അസ്സെസ്മെന്റുകളാണ്‍് എന്നു കേട്ടു. ഈ പുതിയ അസ്സെസ്മെന്റില്‍ അദ്ധ്യാപകര്‍ക്കു ട്രയിനിംഗ് കിട്ടിയിട്ടുണ്ടോ?

അതുപോലെ ഈ പാഠ്യപദ്ധതിയില്‍ അദ്ധ്യാപകരുടെ മാറിയ റോളെന്താണെന്നാണ്‍് ടീച്ചറുടെ അഭിപ്രായം.

പാഠ്യപദ്ധതിയേക്കുറിച്ചു വന്ന വര്‍ത്തകളീല്‍ പല‍തിലും പൊതുവായുള്ള വിവരങ്ങള്‍ മാത്രമേ ഉള്ളൂ. ക്ലാസ് റൂം പഠന രീതികളേ കുറിച്ച ആരും പറയുന്നില്ല. അതുകൊണ്ടാണ്‍് ടീച്ചറിനോടു ചോദിക്കുന്നഥ്.

‘ഒരു പാഠം ഉപയോഗിച്ച് തകര്‍ക്കാവുന്നതല്ല സഹസ്രാബ്ദങ്ങള്‍ രൂപപ്പെടുത്തിയ മതവും ഈശ്വരനും‘
അപ്പോള്‍ മതത്തേയും ഈശ്വരനേയും അങ്ങനെ ഒരു പാഠം ഉപ്യോഗിച്ച‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടോ

ഞാനും ഒരദ്ധ്യാപികയാണ്‍്. കേരളത്തിലെ പാഠ്യപദ്ധതികളേക്കുറിച്ച് മനസിലാക്കാണം എന്നുള്ള താല്പര്യം കൊണ്ടെഴുതുന്നതാണ്‍്.

കമന്റു നീണ്ടു പോയി ടീച്ചറേ. കംന്റു കൂറച്ചു നീണ്ടു പോയി ക്ഷമിക്കുമല്ലോ

മൂര്‍ത്തി said...

ലഘുത്വവും അമിതലളിതവല്‍ക്കരണവും എന്ന വിമര്‍ശനം ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. പക്ഷെ, ഇന്ന് വിവാദമുണ്ടാക്കുന്നവര്‍ ആ ആംഗിളില്‍ നിന്നുകൊണ്ടല്ല സംസാരിക്കുന്നത് എന്നത് കാണാതിരുന്നുകൂടാ. അവരുടെ ഉദ്ദേശത്തിനെതിരെ കൂടി ടീച്ചര്‍ സംസാരിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു.

ഒരു പാഠം ഉപയോഗിച്ച് തകര്‍ക്കാവുന്നതല്ല സഹസ്രാബ്ദങ്ങള്‍ രൂപപ്പെടുത്തിയ മതവും ഈശ്വരനും എന്ന ടീച്ചറുടെ വാചകത്തിനെ അര്‍ത്ഥം പുസ്തകത്തില്‍ അതിനു ശ്രമിക്കുന്നു എന്നാണെങ്കില്‍/മതവിശ്വാസമില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് പറഞ്ഞുകൂടാ എന്നൊക്കെ ആണെങ്കില്‍ ടീച്ചര്‍ പറയുന്നത് തെറ്റാണ് എന്ന് പറയാതെ വയ്യ. ഏത് മതത്തില്‍ വിശ്വസിക്കാനും അധികാരമുള്ളതു പോലെ ഓരോ ഇന്ത്യന്‍ പൌരനും മതരഹിതനായി ജീവിക്കുന്നതിനും തുല്യ അവകാശം ഭരണഘടന നല്‍കുന്നുണ്ട്. പാഠപുസ്തകത്തില്‍ അങ്ങിനെയാണ് ചെയ്തിരിക്കുന്നത് എന്ന് എസ്.സി.ഇ.ആര്‍.ടി ചെയര്‍മാന്‍ പറയുകയുണ്ടായി. മതവും ഈശ്വരനും ഒക്കെ ഉണ്ടായെ പറ്റൂ എന്ന ചിന്താഗതി പൊതുവെ വേരുറച്ചതുകൊണ്ടല്ലെ മതമില്ലാത്ത ആളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സഹിക്കാന്‍ കഴിയാതെ പോകുന്നത്? പഴയപുസ്തകത്തിലും മതനിഷേധമായി ഇതിലും വ്യക്തമായി വ്യാഖ്യാനിക്കാവുന്ന പാ‍ഠഭാഗങ്ങള്‍ ഉണ്ടായിരുന്നു.

സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള മൊത്തം ചരിത്രം ഒരു പാഠഭാഗത്തിലോ ഒരു വര്‍ഷത്തെ പുസ്തകത്തിലോ പോലും ഉള്‍ക്കൊള്ളിക്കാനാവില്ലല്ലോ. ഒരു പക്ഷെ മൊത്തം കോഴ്സ് കഴിയുമ്പോള്‍ പോലും പറ്റില്ല. മൊത്തം പാഠ്യപദ്ധതിയില്‍ പ്രധാനമായത് വിട്ടുപോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ചേര്‍ക്കേണ്ടതുണ്ട്.

absolute_void(); said...

മാവേലി കേരളം,

പഠനപരീക്ഷണങ്ങളെക്കുറിച്ചും അദ്ധ്യാപന തന്ത്രങ്ങളെക്കുറിച്ചും അദ്ധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരീക്ഷണങ്ങളേക്കുറിച്ചും കൈപ്പാറ സുനില്‍ എന്ന അദ്ധ്യാപകന്‍ തന്റെ ബ്ലോഗില്‍ പല പോസ്റ്റുകളിലായി വിവരിക്കുന്നുണ്ടു്.

ലിങ്ക് ഇവിടെ.

ushateacher said...

സ്വാതന്ത്ര്യ സമര ചരിത്രം മുഴുവന്‍ എഴാം ക്ലസ്സില്‍ പഠിപ്പിക്കേണ്ട.പക്ഷേ പറയുന്ന കാര്യങ്ങള്‍ ചിട്ടയിലും ക്രമത്തിലുമാവണം.ഉദാഹരണമായി,ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുന്നെ കുട്ടി പഴശ്ശിരാജയെക്കുറിച്ചും ടിപ്പുസുല്‍ത്താ‍നെക്കുറിച്ചുമറിയണം.സയന്‍സ്പുസ്തകങ്ങളിലുമെല്ലാം ഇതേ പ്രശ്നങ്ങളുണ്ട്.കുറേ കാര്യങ്ങള്‍ പഠിച്ചതിനുശേഷമേ വിമര്‍ശിക്കാനും വിലയിരുത്താനുമുള്ള കഴിവ് ഏതൊരാള്‍ക്കും കിട്ടുകയുള്ളൂ.ചര്‍ച്ച ചെയ്യാന്‍ പറയുന്ന പല സൂചനകളും ശരിയായ ദിശാബോധം നല്‍കാത്തവയാണ്.ബ്രിട്ടീഷുകാരുടെ ഇന്ത്യയാണോ അംബാനിയുടെ ഇന്ത്യയാണോ നല്ലതെന്നാണ് കുട്ടിയോട് ചര്‍ച്ച ചെയ്ത് കണ്ടെത്താന്‍ പറയുന്നത്.

മൂര്‍ത്തി said...

“ബ്രിട്ടീഷുകാരുടെ ഇന്ത്യയാണോ അംബാനിയുടെ ഇന്ത്യയാണോ നല്ലതെന്നാണ് കുട്ടിയോട് ചര്‍ച്ച ചെയ്ത് കണ്ടെത്താന്‍ പറയുന്നത്.“

അങ്ങിനെ പറയുന്നില്ലല്ലോ ടീച്ചറേ..ഇതില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവെക്കുന്നുണ്ടോ? എന്തുകൊണ്ട് എന്നല്ലേ? ഇതില്‍ നിന്ന് നല്ലത് ഒരെണ്ണം തിരഞ്ഞെടുക്കൂ എന്നല്ലല്ലോ ആ കാര്‍ട്ടൂണിന്റെ അര്‍ത്ഥം. കുട്ടി ചിന്തിച്ചാല്‍ മനസ്സിലാവും ഇത് രണ്ടുമല്ല ശരി മറ്റൊന്നാണ് ശരി എന്ന്..

സയന്‍സ് പുസ്തകങ്ങളൊന്നും കണ്ടില്ല..അക്കാദമിക് ആയ കാര്യങ്ങളിലെ ടീച്ചറുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. പരിഹരിക്കപ്പെടേണ്ടവ പരിഹരിക്കുകയും വേണം.

മൂര്‍ത്തി said...

ടീച്ചര്‍, ഒരു ചര്‍ച്ച ഉണ്ട്. പങ്കെടുക്കുമല്ലോ.

Inji Pennu said...

"ബ്രിട്ടീഷുകാരുടെ ഇന്ത്യയാണോ അംബാനിയുടെ ഇന്ത്യയാണോ നല്ലതെന്നാണ് കുട്ടിയോട് ചര്‍ച്ച ചെയ്ത് കണ്ടെത്താന്‍ പറയുന്നത്."

ഇങ്ങിനെയുണ്ടെങ്കില്‍ അതൊരു വശപ്പിശകല്ലേ? അമ്പാനിയുടെ ഇന്ത്യ എന്ന് എങ്ങിനെ പറയുന്നു? ഒരു വന്‍‌കിട മുതലാളിയേയും ബ്രിട്ടീഷുകാര്‍ ഭരിച്ചതും തമ്മില്‍ സാമ്യപ്പെടുത്തുകയാണോ? :( അത് വല്ലാത്തൊരു ആവശ്യമില്ലാത്ത സാമ്യമായിപ്പോയി.

Suraj said...

ഇഞ്ചിപ്പെണ്‍,

അങ്ങനെയൊന്നുമല്ല പറയുന്നത് പുസ്തകത്തില്‍.

ദാ ഇവിടെ നോക്കൂ

Suraj said...

മൂര്‍ത്തി ജി കൊടുത്ത ലിങ്കില്‍ കൂടുതല്‍ വായിക്കാം. വിവാദപാ‍ഠങ്ങളുടെ മുഴുവന്‍ പേജും അവിടെ സ്കാന്‍ ചെയ്ത് ഇട്ടിട്ടുണ്ട്.

Unknown said...

ഒരു അദ്ധ്യാപിക എന്ന നിലയില്‍ ഉഷ ടീച്ചറുടെ ആശങ്ക തികച്ചും ശരിയാണ് . ഇവിടെ പക്ഷെ നടക്കുന്നത് , പുസ്തകത്തെ ന്യായീകരിക്കാനും എതിര്‍ക്കാനും ബാധ്യതപ്പെട്ടവരെന്ന് സ്വയം കരുതുന്നവരുടെ വാദകോലാഹലങ്ങളാണ് . കമന്റുകളില്‍ പോലും ആ ചേരിതിരിവ് കാണാം .

ഈ വിവാദ പുസ്തകം പഠിച്ചത് കൊണ്ട് മാത്രം കുട്ടികളില്‍ മതവിരോധമോ നിരീശ്വരത്വമോ ഒന്നും ഉണ്ടാവുകയില്ല . സര്‍ക്കാരിനെതിരെ സമരം നയിക്കാന്‍ ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോള്‍ അത് ആഘോഷിക്കുന്നു എന്നേയുള്ളൂ . എന്നാല്‍ കുട്ടികളില്‍ ചെറിയ ഒരു ശതമാനത്തിന് പില്‍ക്കാലത്ത് യുക്തിസഹമായി ചിന്തിക്കാനുള്ള പ്രേരണ ഈ പുസ്തകം നല്‍കിയേക്കാം . ഇവിടെ എന്തോ ഭൂകമ്പം ഈ പുസ്തകം നിമിത്തം വരാന്‍ പോകുന്നു എന്ന മട്ടിലുള്ള സമരകോലാഹലങ്ങള്‍ വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണ് . കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയരണം എന്ന ചിന്തയൊന്നും സമരക്കാരില്‍ അശേഷമില്ല .

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇപ്പോഴത്തെ ഭരണക്കാരുടെ ബഹുജനസംഘടനകളും ഇമ്മാതിരി സമരാഭാസങ്ങള്‍ നടത്തി സാമൂഹ്യാന്തരീക്ഷം കലുഷമാക്കാറുണ്ട് .

ചുരുക്കത്തില്‍ പാര്‍ട്ടി മെഷിനറി ചലിപ്പിക്കാന്‍ ഭരണ-പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ഒരവസരം എന്നതില്‍ കവിഞ്ഞ് ഈ വിവാദങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല്ല .

ഞാന്‍ ഉഷ ടീച്ചറുടെ ആശങ്ക പങ്ക് വെക്കുന്നു . ഈ അധുനിക കാലത്ത് ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഇത്രമാത്രം പഠിച്ചാല്‍ മതിയോ ?

മാവേലി കേരളം said...

സെബിന്‍,

കൈപ്പാറ സുനില്‍ എന്ന ബ്ലോഗറുടെ ബ്ലോഗിനെക്കുറിച്ചു പറഞ്ഞതില്‍ സന്തോഷമുണ്ട്.

ആ ബ്ലോഗില്‍ ഞാന്‍ സന്ദര്‍ശകയുമാണ്‍്. എന്നാല്‍ ഉഷറ്റ്ടിച്ചറിന്റെ ചോദ്യങ്ങള്‍ കുറച്ചു കൂടി സെപ്സിഫിക്ക് ആയിരുന്നു. അതായത് ഒരു പ്രത്യേക ക്ലാസിനെ/പാഠത്തെ ആസ്പദമാക്കിയുള്ള ചോദ്യം.

ഏതായാലും ടീച്ചര്‍ ആ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തന്നില്ല. പക്ഷെ ചന്ദ്രക്കാരന്റെ പോസ്റ്റില്‍ നിന്ന് ആ പൂസ്തകത്തിലെ വിവാദ പേജുകളുടെ ഫോട്ടൊ കാണാന്‍ ഇടയായി. അത് എന്റെ സംശയങ്ങള്‍ക്കു കുറെയൊക്കെ ഉത്തരമായി.

ഉഷടീച്ചര്‍ എഴുതിയിരിക്കുന്നു

‘സ്വാതന്ത്ര്യ സമര ചരിത്രം മുഴുവന്‍ എഴാം ക്ലസ്സില്‍ പഠിപ്പിക്കേണ്ട.പക്ഷേ പറയുന്ന കാര്യങ്ങള്‍ ചിട്ടയിലും ക്രമത്തിലുമാവണം.ഉദാഹരണമായി,ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുന്നെ കുട്ടി പഴശ്ശിരാജയെക്കുറിച്ചും ടിപ്പുസുല്‍ത്താ‍നെക്കുറിച്ചുമറിയണം.സയന്‍സ്പുസ്തകങ്ങളിലുമെല്ലാം ഇതേ പ്രശ്നങ്ങളുണ്ട്.കുറേ കാര്യങ്ങള്‍ പഠിച്ചതിനുശേഷമേ വിമര്‍ശിക്കാനും ..’

ടീച്ചറിന്റെ കണ്ടെന്റു കുറവാണ്‍് എന്നുള്ളത് ഇതിനോടു ചേര്‍ത്തു ഞാന്‍ വായിക്കുന്നു. ‘ഈ ചിട്ടയിലും ക്രമത്തിലും‘ വിവരങ്ങള്‍ കുട്ടികള്‍ക്കു കൊടുക്കുക അദ്ധ്യാപാക്ന്റെ ജോലിയാണ്‍്.

പണ്ട് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ഒരു പാഠമെടുത്താല്‍ അതില്‍ ഒരു ആദി, മദ്ധ്യാന്തത്തോടെ കുറെ വീവരണങ്ങള്‍ പറഞ്ഞിരീക്കും. ആ അറിവ് ആ പാഠം എഴുതിയവന്റെ അറിവു മാത്രമാണ്‍്. അതിനെക്കുറിച്ചു കൂടുതലായും കുറവായും ഒന്നും അദ്ധ്യാപകന്‍ പഠിപ്പിക്കേല്ല. പുസ്തകത്തിലെ അറിവീനെ അടിസ്ഥാനപ്പെടുത്തി, പേരെഴുതുക, പൂ‍ൂരിപ്പിക്കുക, കാരണം പറയുക എന്നു തുടങ്ങിയ കൊറെ വളിച്ച ചോദ്യങ്ങള്‍ എഴുതി ഉണ്ട്ടാക്കി കുട്ടികളുടെ അറിവിനേ പരിശോധിക്കുമ, ടെസ്റ്റു ചെയ്യപ്പെടുന്നത് ഒരേ ഒരു സ്കില്ലു മാത്രം. memory skill.

പക്ഷെ ഇന്നത്തെ ബോധനരീതി ഇതല്ല. കുട്ടി സ്വയം അനേഷിക്കണം. കോളജു ലവലിലും ഏഴാം കളാസു ലെവലിലും ഈ അനേഷണം വ്യത്യാസമാണ്‍്. താഴത്തെ ലെവലില്‍ അദ്ദ്യാപ്കന്റെ സഹായം കൂടുതല്‍ വേണം. അതിനു മുന്‍പ് ഈ പുതിയ രീതി എങ്ങനെ നടപ്പാക്കം എന്ന് അദ്ധ്യാപകന്‍ മന്‍സിലാക്കണം.

ശരിക്കു പ്രയോഗത്തിലായല്‍, കുട്ടിയുടെ,linguistic, argumenation, presentation, imagination, creativity, investigation എന്നു തുടങ്ങൂന്ന അനേകം സ്കില്ലുകള്‍ റ്റെസ്റ്റു ചെയ്യേണ്ടി വരും. പണ്ടത്തെ ക്ലാസ് രൂം അദ്ധ്യാപകന്‍ ആധുനീക രീതിയെ ഇഷ്ടപ്പെടാന്‍ കഴിയാത്തതിന് ഇതൊരു കാരണമാണെന്ന് എനിക്കു തോന്നുന്നു.

ഇന്നത്തെ ഒരു പേജില്‍ നിന്ന് മുകളില്‍ പറഞ്ഞ സകല സ്കില്ലും കുട്ടിക്കു കിട്ടും. പണ്ടത്തെ നീലയില്‍ ആരുടെയോ അറിവു കോപ്പിയടിച്ച് ഓര്‍മ്മിച്ചെഴുതി 90 മാര്‍ക്കു വാങ്ങിച്ചവന്‍ ഭേഷ്, ഭേഷ്.അപ്പോല്‍ കന്റെന്റ് കുറവാണ്‍്` എന്നതില്‍ യാതൊരു കഴമ്പുമില്ല.

സൂരജ്, കാര്‍ട്ടൂണ്‍ ഫോട്ടൊ ഉചിതമായി.


ഇഞ്ചീ

‘അങ്ങിനെയുണ്ടെങ്കില്‍ അതൊരു വശപ്പിശകല്ലേ? അമ്പാനിയുടെ ഇന്ത്യ എന്ന് എങ്ങിനെ പറയുന്നു? ഒരു വന്‍‌കിട മുതലാളിയേയും ബ്രിട്ടീഷുകാര്‍ ഭരിച്ചതും തമ്മില്‍ സാമ്യപ്പെടുത്തുകയാണോ? :( അത് വല്ലാത്തൊരു ആവശ്യമില്ലാത്ത സാമ്യമായിപ്പോയി‘

അതില്‍ എന്താണ്‍് അസാമാന്യത ഇഞ്ചീ.

ബ്രിട്ടീ‍ീഷു കാരുടെ ബ്രിട്ടീഷ രാജും അംബാനിയുടെ ബിസിനസ് എമ്പയരും സമാനസ്വഭാവങ്ങളുള്ള രണ്ടു കോര്‍പറേറ് ബോഡികളാണ്‍്.

ഇന്നത്തെ മാര്‍ക്കര്റ്റ് കടന്നാക്രമണം കൊളോണിയല്‍ കടന്നാക്രമണത്തിന്റെ ഒരു പിന്തുടര്‍ച്ചയാണ്‍് എന്നു ജനാധിപത്യ വ്യവസ്ഥ നടാമാടൂന്ന ഒര് രാജ്യത്തെ കൂട്ടീകള്‍ അറിയണം. പക്ഷെ അതാണ്‍് എന്നു പറയുന്നില്ല, അതാണ്‍് എന്നു പറഞ്ഞാല്‍ അതു മറ്റൊരാളിന്റെ അറിവാകും കുട്ടി സ്വയം കണ്ടു പിടിക്കണം അതിനുവേണ്ടിയാണ്‍് ആ ചോദ്യം.

കെപിസ്
‘‍ഞാന്‍ ഉഷ ടീച്ചറുടെ ആശങ്ക പങ്ക് വെക്കുന്നു‘ ഈ ആ‍ാശങ്കക്കു കാരണം ഒന്നുകില്‍ അദ്ധ്യാപക ട്രയിനിംഗ് ശരിക്കു നടന്നിട്ടില്ല, അല്ലെങ്കില്‍ അദ്ധ്യാപകന്‍, പണ്ടത്തെ ചോക്ക്-ബോര്‍ഡിന്റെ comfort zone നു പുറത്തു കടക്കാന്‍ താല്പര്യപ്പെടുന്നില്ല. എന്റെ ഭിപ്രായമാണേ അല്ലെങ്കില്‍ ആരെങ്കിലും മുന്നോട്ടു വന്ന് അതു പറയട്ടെ.

ടീച്ചരേ ഇതാരാ എന്റെ ബ്ലോഗില്‍ വന്നി അധികാരം കാട്ടുന്നത് എന്നു തോ‍ന്നുന്നെങ്കില്‍ ക്ഷമിക്കുക.

Manoj മനോജ് said...

ഈ പോസ്റ്റിങ്ങ് വായിച്ചാല്‍ ഒരു സംശയം.... ഇത് ഒരു ടേമിലേയ്ക്ക് മാത്രമുള്ള പുത്തകമല്ലേ!!! ബാക്കി പുറകേയുണ്ടെന്നല്ലേ പറയുന്നത്!!!

Inji Pennu said...

മാവേലി കേരളം
‘ബ്രിട്ടീ‍ീഷു കാരുടെ ബ്രിട്ടീഷ രാജും അംബാനിയുടെ ബിസിനസ് എമ്പയരും സമാനസ്വഭാവങ്ങളുള്ള രണ്ടു കോര്‍പറേറ് ബോഡികളാണ്‍്.’ -
അത്രയും ഒറ്റവാക്കില്‍ പറയാന്‍ ഒക്കുമോ? ബ്രിട്ടീഷുകാരെ വെറുമൊരു കോര്‍പ്പറേറ്റ് ബോഡിയായി ഒതുക്കുന്നതു എന്തോ വളരെ തെറ്റായി തോന്നുന്നു. അതുപോലെതന്നെ അമ്പാനി രണ്ട് ദിവസം പണക്കാരുടെ ലിസ്റ്റില്‍ വന്നു എന്ന ചോദ്യത്തിലെ വ്യക്തമായ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കുവാനും സാധിക്കുന്നില്ല. ഇത് എങ്ങിനെ കുട്ടികളില്‍ എത്തുന്നു എന്നത് അദ്ധ്യാപകരുടെ രാഷ്ട്രീയം അനുസരിച്ചിരിക്കും.

ഇനി ഇതൊന്നുമല്ല എന്റെ ഇപ്പോഴത്തെ പ്രശ്നം. ഇങ്ങിനെ ഒരു വിവാദമുണ്ടാവുന്നതിനു മുന്‍പ് ഞാന്‍ ഇതിനെ ഇങ്ങിനെ തന്നെ നോക്കിക്കാണുമായിരുന്നോ എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇപ്പോള്‍ പുസ്തകത്തിലെ ഓരോ വരിയും ഓരോ വാക്കും സസൂക്ഷ്മം വായിക്കുകയും അതില്‍ തെളിയാവുന്ന രാഷ്ട്രീയം വായിച്ചെടുക്കകയും ചെയ്യുന്നു. അത്രയ്ക്ക് കഠിനാധ്വാനം വേണ്ടുന്ന ഒന്നാണോ എന്നാണ് ഇപ്പോഴത്തെ ചിന്ത. ഇതിനെ മറികടക്കാന്‍ എനിക്ക് സാധിച്ചാലേ വ്യക്തമായി എന്തെങ്കിലും തെളിയുകയുള്ളൂ. :(

ushateacher said...

ഇതെഴുതുന്നത് ഒരു പഴഞ്ചന്‍ മൂരാച്ചി ടീച്ചറല്ല.പുതിയ രീതികളെ സ്വാഗതം ചെയ്യുന്ന ആള്‍ തന്നെയാണ്.ഇന്ന് നടക്കുന്ന വിവാദങ്ങളെല്ലാം കേവലരാഷ്ട്രീയത്തിലതിഷ്ഠിതവുമാണ്.ചര്‍ച്ച എല്ലാ പുസ്തകങ്ങളെക്കുറിച്ചും വേണം.അധ്യാപകേര്‍ക്ക് കിട്ടിയത് രണ്ട് ദിവസത്തെ പരിശീലനം.ഒരു വലിയ മാറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ ഇത് മതിയാവുമോ?മിക്കവാറും വിദ്യാലയങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സൌകര്യം ലഭ്യമാണ് എന്നാല്‍ നമ്മുടെ എത്ര ശതമാനം അധ്യാപകര്‍ക്ക് ഇത് ഉപയോഗിക്കാനറിയാം?പുസ്തകത്തിന് content പോരാ എന്ന അഭിപ്രായത്തില്‍ ഈ ടീച്ചര്‍ ഉറച്ചു നില്‍ക്കുന്നു.അറിവ് നേടിയവന്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ.

എടോഴി... said...

പാഠ പുസ്തക വിവാദം ഒരു രാഷ്ട്രീയ മുതലെടുപ്പാണെന്നതില്‍ സംശയമില്ല... ഇീ വിവാദങ്ങല്‍ വീണ്ടും ഒരു 'വിവാദ വര്‍ഷം' കൂടി കുട്ടികള്‍ക്കു സമ്മാനിക്കുന്നു....!!!
പക്ഷെ ഞാന്‍ ഇവിടെ കണ്ട 'ടീച്ചര്‍' നമ്മുടെ കുട്ടികളുടെ മറ്റൊരു ദൊര്‍ഭാഗ്യം മാത്രം.........!!! 'മിക്കവാറും വിദ്യാലയങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സൌകര്യം ലഭ്യമാണ് എന്നാല്‍ നമ്മുടെ എത്ര ശതമാനം അധ്യാപകര്‍ക്ക് ഇത് ഉപയോഗിക്കാനറിയാം?പുസ്തകത്തിന് content പോരാ എന്ന അഭിപ്രായത്തില്‍ ഈ ടീച്ചര്‍ ഉറച്ചു നില്‍ക്കുന്നു.അറിവ് നേടിയവന്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ'............

അധ്യാപകരെ അറിവുനേടൂ ഇീ പുതിയ ലോകത്തിലേക്കു നമ്മുടെ കുട്ടികളെ സജ്ജരാക്കൂ...

Unknown said...

എസ്‌ എസ്‌ എല്‍ സി പരീക്ഷക്കു പണ്ടു ഇരുപതു മാര്‍ക്‌ ആയിരുന്നു മാക്സിമം മോഡറേഷന്‍ അന്നു എന്തു പഠിക്കണം എങ്ങിനെ ചോദിക്കും എന്നു വ്യ്ക്തമായ കാഴ്ചപ്പാടു ഉണ്ടായിരുന്നു , ഇത്തവണ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയ ഒരു കുട്ടിയുടെ അച്ചന്‍ എന്ന നിലയിലും എസ്‌ എസ്‌ എല്‍ സി പരീക്ഷ നടത്തിപ്പില്‍ ഭാഗഭാക്കായിരുന്ന ഒരാള്‍ എന്ന നിലയിലും ചിലതു പറയുവാനുണ്ട്‌.

പണ്ടു മോഡറേഷന്‍ ഇരുപതു മാര്‍ക്കു ആയിരുന്നു എങ്കില്‍ ഇന്നു മോഡറേഷന്‍ നൂറു മാര്‍ക്കാണു അതായത്‌ കണ്ടുന്യൂവസ്‌ ഇവാലുവേഷന്‍ എന്ന ഓമനപ്പേരില്‍ പത്തു മാര്‍ക്കു വീതം പത്തു സബ്ജക്ടിനു നല്‍കി നൂറു മാര്‍ക്കു .

ചില സിസ്റ്റര്‍മാര്‍ ഇതില്‍ അല്‍പ്പം മാനധണ്ടം പുലര്‍ത്താന്‍ ശ്രമിച്ചു പക്ഷെ കടപ്പുറം ബാച്ചു വടിയും തടിയുമായ്യി വന്നു സര്‍ക്കാര്‍ പത്തു മാര്‍ക്കു കൊടുക്കാന്‍ പറയുമ്പോള്‍ എന്തിനാ എണ്റ്റെ മോനു എട്ടാക്കിയത്‌ എന്നു ചോദിച്ചു തല്ലാന്‍ വന്നു ചുരുക്കം മിക്കവാറുല്‍ എല്ലാ സ്കൂളിലും എല്ലാ കുട്ടിക്കും പത്തു തന്നെ കൊടുക്കും, ഇല്ലെങ്കില്‍ അടുത്ത കൊല്ലം പഠിക്കാന്‍ കുട്ടികളെ കിട്ടില്ല.

എണ്റ്റെ മകന്‍ അഞ്ചു മുതല്‍ തിരുവനതപുരം മോഡല്‍ സ്കൂളില്‍ ആണു പഠിച്ചത്‌, ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗഥന്‍ ആയിട്ടും കുട്ടി സമൂഹത്തിലെ സാധാരണക്കാരനായി മലയാളം ഒക്കെ പഠിച്ചു വളരണം എന്നുള്ളതിനാല്‍ അല്‍പ്പം ആദര്‍ശ പ്രേമം മൂത്തു തൈക്കാടു മോഡല്‍ സ്കൂളീല്‍ ചേര്‍ത്തു കുട്ടീയുടെ പല ഫ്രണ്ട്സും തീരെ സാധാരണക്കാരുടെ മക്കള്‍ ആണെന്നു പതുക്കെ മനസ്സിലായി മോഡല്‍ സ്കൂള്‍ ആണല്ലോ കെ എസ്‌ ടീ എക്കാരുടെ ഈറ്റില്ലം മോസ്റ്റ്‌ പ്രസ്റ്റീജിയസ്‌ പക്ഷെ അവിടെ ഒരു അധ്യാപകണ്റ്റെ മകനും പഠിക്കുന്നില്ല, പതുക്കെ പതുക്കെ എണ്റ്റെ കുട്ടിയോടു അധ്യാപകര്‍ തന്നെ ചോദിക്കുന്നതായി അറിഞ്ഞു "എന്തിനാട നിണ്റ്റെ അഛന്‍ നിന്നെ ഇവിടെ കൊണ്ടു ചേര്‍ത്തത്‌? നിണ്റ്റെ അഛനു തലക്കു വല്ല അസുഖം ഉണ്ടോ?" ഞാന്‍ അതൊന്നും ശ്രധിച്ചില്ല സാധാരണക്കാരണ്റ്റെ മത്സ്യത്തൊഴിലാളീയുടെ ചെങ്കല്‍ചൂളയിലെ കുട്ടികളുടെ കൂടെ തന്നെ എണ്റ്റെ മകന്‍ പഠിക്കണം എന്നു തന്നെ വിചാരിച്ചു.

എട്ടാം ക്ളാസ്‌ ആയപ്പോള്‍ കുട്ടി പറയുന്നു ഫിസിക്സ്‌ പഠിപ്പിക്കുന്നില്ല കെമിസ്റ്റ്രി തൊട്ടിട്ടേ ഇല്ല പല ക്ളാസിലും അധ്യാപകര്‍ വരുന്നില്ല ഞാന്‍ പാനിക്കായി ഇടക്കു ഞാന്‍ പല പ്രാവശ്യം ഓഡ്‌ ടൈമില്‍ സ്കൂള്‍ സന്ദര്‍ശിച്ചു ക്ളാസില്‍ കുട്ടികള്‍ തന്നെ ഇരിക്കുന്നു "ഒന്നും പഠിപ്പിച്ചിട്ടു പ്രയോജനം ഇല്ലെടാ ലേബര്‍ ഇന്ദ്യയോ സ്കൂള്‍ മാസ്റ്ററൊ വായിക്കെടാ അതില്‍ നിന്നാണു ക്വ്സ്റ്റ്യന്‍ ഒക്കെ വരുന്നത്‌ " ഇതാണു അധ്യാപകന്‍ കുട്ടികള്‍ക്കു നല്‍കുന്ന വിദഗ്ധമായ ഉപദേശം ഞാന്‍ പ്രിന്‍സിപ്പാളീനെ കണ്ടു അങ്ങേര്‍ കുറെ ഞഞ്ഞാ പുഞ്ഞാ പറഞ്ഞു അധ്യാപകര്‍ എല്ലാം സെന്‍സസ്‌ എടുക്കാനും ട്യ്രിനിങ്ങിനും പോയിരിക്കുന്നു അതാണു കാരണം ഇതുവരെ ഇത്തരം കാര്യങ്ങള്‍ ശ്രധയില്‍ പെട്ടിരുന്നില്ല ഇനി നോക്കാം അയാളുടെ റെസ്പോണ്‍സ്‌ എനിക്കു പിടിച്ചില്ല ഞാന്‍ എണ്റ്റെ കുട്ടിയെ അപകടത്തിലേകു തള്ളി വിട്ടു എന്നു എണ്റ്റെ മനസ്സു പറഞ്ഞു ഞാന്‍ അന്നു തന്നെ ടീ സീ വാങ്ങി കുട്ടിയെ വളരെ പാടു പെട്ടു ക്രാിസ്റ്റ്‌ നഗറില്‍ കൊണ്ടു ചേര്‍ത്തു.

ക്രൈസ്റ്റ്‌ നഗരില്‍ ചേര്‍ത്ത ശേഷം കുട്ടിക്കു പേര്‍സണാലിറ്റിയിലും ഉത്തര്‍വാദിറ്റ്വത്തിലും വ്യ്കത്മായ മറ്റം ഉണ്ടായി, അവിടെ ഈ കാര്‍ത്തികേയന്‍ നായര്‍ പറഞ്ഞ പ്രോജക്ട്‌ വര്‍ക്കും ഒക്കെ നടക്കുന്നുണ്ട്‌ കുട്ടികള്‍ക്ക്‌ ചെയ്യാനും താല്‍പ്പര്യം ഉണ്ട്‌. ഇതിനിടയില്‍ ഞാന്‍ ട്രാന്‍സ്ഫര്‍ ആയി കേരളം വിട്ടു അതിനാല്‍ കുട്ടിയെ ശ്രധിക്കാന്‍ എനിക്കു കഴിഞ്ഞില്ല പത്താം ക്ളാസായി ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞപ്പോള്‍ ഭാര്യ പാനിക്കായി .മാര്‍ക്സ്‌ ഒരു ബീ പ്ളസ്‌ നിലവാര്‍മേ ഉള്ളു ഹയ്‌കമാന്‍ഡ്‌ ശ്രധിക്കണം എന്നായി

ജനുവരിയില്‍ ഞാന്‍ ലീവെടുത്തു നാട്ടില്‍ വന്നു പഴയ ക്വസ്റ്റ്യന്‍ പേപ്പര്‍ സംഘടിപിച്ചു കുട്ടിയെ പഠിപ്പിക്കാന്‍ ആരംഭിച്ചു ടെക്സ്റ്റ്‌ ആദ്യം ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു അപ്പോഴാണു എന്തതിശയമേ പുസ്തകത്തില്‍ ഒന്നുമില്ല ചില ചോദ്യങ്ങള്‍ മാത്രം ചിന്തിക്കൂ വിശദീകരിക്കൂ മനസ്സിലാക്കൂ തീര്‍ന്നു സംഭവം എം എസ്സിയും എം സീ എയുമുള്ള എനിക്കു ഇതു ചിന്തിക്കാനും മനസ്സിലാക്കാനും ഉത്തരം കണ്ടു പിടിക്കാനും ലേബര്‍ ഇന്ദ്യയുടെ സഹായം വേണം സ്കൂള്‍ മാസ്റ്ററും വേണം കുട്ടിയുടെ ടെക്സ്റ്റിനു വില പത്തു രൂപ ഇതിലെ ഫില്‍ ഇന്‍ ദി ഗ്യാപ്‌ കണ്ടു പിടിക്കണമെങ്കില്‍ പന്ത്രണ്ടു ലേബര്‍ ഇന്ദ്യ വില പന്ത്രണ്ട്‌ ഗുണം പതിനഞ്ച്‌ ഇരു നൂറു രൂപയോളം വരും.

പാരാവരം പോലെ കിടക്കുന്ന ഈ ലേബര്‍ ഇന്ദ്യയില്‍ നിന്നും സ്കൂള്‍ മാറ്ററില്‍ നിന്നും വരാന്‍ പോകുന്ന ചോദ്യങ്ങളും ഉത്തരവും തപ്പി എടുക്കാന്‍ കുട്ടിക്കെങ്ങിനെ കഴിയും? ഞാന്‍ കുത്തിയിരുന്നു ഒരു സെലക്ഷന്‍ ഉണ്ടാക്കി കുട്ടിയെ കൂടെ ഇരുന്നു പഠിപ്പിച്ചു റിസല്‍റ്റ്‌ മോശമില്ല മൂനു ഇ പ്ളസും അഞ്ചു ഏയും ഉണ്ട്‌ പക്ഷെ ഒന്നു ചോദിക്കട്ടെ സാധാരണം ക്കാരനു ഇതിനൊക്ക്‌ എവിടെ സമയം?

അവണ്റ്റെ മകനു കുറെ ഡീയും ഡീ പ്ളസും കിട്ടൂം മന്ത്രിയുടെയും കേ എസ്‌ ടീ ഇ ക്കാരുടെയും ഗ്രൌണ്ട്‌ വര്‍ക്കിണ്റ്റെ ബലത്തില്‍ പക്ഷെ അവണ്റ്റെ വിവരം പൂജ്യം ആയിരിക്കും. ശരി നിങ്ങള്‍ പ്ളസ്‌ ടൂ ഇങ്ങിനെ തന്നെ വെള്ളം ചേര്‍ത്തു ജയിപ്പിക്കും പക്ഷെ പിന്നെയോ ബേസിക്കറിയാത്ത ഒരുത്തനും രക്ഷപെടില്ല

ഇതു വെറും തട്ടിപ്പാണു ഇതു കുറെ വിവരം ഇല്ലാത്തവരെ സ്ര്‍ഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ ഇരുപതിനായിരം ശമ്പളം വാങ്ങുന്ന ഗവണ്‍മണ്റ്റ്‌ അധ്യാപകര്‍ നല്ല ഒരു ശതമാനം അലസരായി കഴിഞ്ഞു അവര്‍ ക്ളാസില്‍ ഒന്നും പഠിപ്പിക്കുന്നില്ല ലേബര്‍ ഇന്ദ്യ വായിക്കെടാ എന്നു മാത്രമേ പറയുന്നുള്ളു ഏട്ടിലെ പശു പുല്ലു തിന്നില്ല.

പുത്‌ എന്ന നരകത്തില്‍ നിന്നും നമ്മളെ രക്ഷിക്കുന്നവന്‍ ആണല്ലോ പുത്രന്‍, അവനെ നമ്മള്‍ തന്നെ തള്ളിയിട്ട നരകത്തില്‍ നിന്നും രക്ഷിക്കേണ്ടത്‌ ഒരു പിതാവിണ്റ്റെ കടമ ആയതിനാല്‍ ആണു ലോസ്‌ ഓഫ്‌ പേ എടുത്തു പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചത്‌. എന്നെ പോലെ സൌകര്യം എല്ലാ പിതാക്കള്‍ക്കും കിട്ടീ എന്നു വരികയില്ല, മലയാളം,ഹിന്ദി, സയന്‍സ്‌, ഗണിതം, ഐ ടീ , സോഷ്യല്‍ എന്നിവ ഒരുപോലെ ഗ്രാഹ്യം ഉള്ളവരും കുറവായിരിക്കും എത്ര പഠിപ്പിച്ചാലും കുട്ടി എഴുതാതെ എ പ്ളസ്‌ കിട്ടില്ലല്ലോ കുട്ടിക്കു വേണ്ടതു സപ്പോര്‍ട്ട്‌ ആണൂ കേവലം ഇരുപത്‌ ദിവസം ആണു എനിക്കു ലഭിച്ചത്‌, വന്ന ഉടന്‍ ഞാന്‍ പഴയ ക്വ്സ്റ്റ്യന്‍ പേപ്പര്‍ എല്ലാം സംഘടിപ്പിച്ചു ടെക്സ്റ്റുമായി ഒത്തുനോക്കി ഏതാണൂ ഇമ്പോര്‍ട്ടണ്റ്റ്‌ ടോപ്പിക്ക്‌ എന്നൊക്കെ അറിയാന്‍ കാരണം സമയം പരിമിതം. അപ്പോഴാണു ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലാക്കിയത്‌ , റ്റെക്സ്റ്റില്‍ ഉത്തരം എഴുതാന്‍ ഉള്ള ഇന്‍ഫര്‍ മേഷന്‍ ഇല്ല, എന്‍ സീ എ ആര്‍ ടീ ടെക്റ്റുകള്‍ അങ്ങിനെ അല്ല.

ഞാന്‍ പാനിക്കായി എണ്റ്റെ പഴയ സുഹര്‍ത്തുക്കള്‍ ഇപ്പോള്‍ അധ്യാപകര്‍ ആയവരെ വിളിച്ചു വല്ല ഹാന്‍ഡു ബുക്കോ മറ്റോ ഊണ്ടെങ്കില്‍ തരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും പറഞ്ഞത്‌ പടവുകള്‍ എന്ന ഒരു ബുക്കു ഊണ്ടയിരുന്നു രണ്ടായിരത്തി അഞ്ചില്‍ ഇറങ്ങിയത്‌ ഇപ്പോള്‍ ഇല്ല അതിണ്റ്റെ ആവ്ശ്യം ഇല്ല. ലേബര്‍ ഇന്ദ്യ സ്കൂള്‍ മാസ്റ്റര്‍ മതി അതില്‍ എല്ലാം ഉണ്ട്‌ ഞങ്ങള്‍ റെഫര്‍ ചെയ്യുന്നത്‌ അതാണൂ.ഒരു ടെക്സ്റ്റ്‌ പന്ത്രണ്ട്‌ ലേബര്‍ ഇന്ദ്യയിലായി പരന്നു കിടക്കുന്നു, ലേബര്‍ ഇന്ദ്യ മഹിളാരത്നം വീക്കിലി പോലെയാണു (ഇണ്റ്റര്‍വ്യൂ പെട്ടെന്നു പാചകം ആയി മാറും അതു പെട്ടെന്നു സിനിമാ പേജാകും എഡിറ്റര്‍ ഇല്ലാത്ത ഒരു വാരിക ആയിട്ടാണു ഞാന്‍ അതിനെ കരുതുന്നത്‌ ) അതുപോലെ സബ്ജക്ടുകള്‍ മിക്സഡ്‌ ആയി കിടക്കുന്നു ഒരു ഗൂഗിള്‍ സെര്‍ച്‌ എഞ്ചിന്‍ ഉണ്ടെങ്കിലെ ഉത്തരം കണ്ടെത്താന്‍ കഴിയൂ.

പൈത ഗോറസിനെക്കാള്‍ മുന്‍പേ ആ തിയറി കണ്ടു പിടിച്ച പാരമ്പര്യം ഉള്ള ഞാന്‍ മോശം ആകാന്‍ പറ്റുമോ? ഓരോ ലേബര്‍ ഇന്ദ്യയെയും പത്തു പേപ്പര്‍ അനുസരിച്ചു കീറി പിന്നെ ഒന്നായി കുത്തിക്കെട്ടി ഇപ്പോള്‍ എനിക്കു നാലു സഹായികള്‍ ഉണ്ട്‌.

ഒന്നു പഴയ ക്വ്സ്റ്റ്യന്‍ പേപ്പര്‍ (കിട്ടാന്‍ പെട്ട പാടൂ! ഒരു സൈറ്റിലും ഇല്ല ഒരു സ്കൂളിലും എല്ലാം ഇല്ല)

രണ്ടൂ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്തു പ്രിണ്റ്റ്‌ എടുത്തു ബയണ്റ്റു ചെയ്ത പടവുകള്‍ (ചെലവു അഞ്ഞൂറു രൂപ)

മൂന്നു ടെക്സ്റ്റ്‌ അതാതു സബ്ജക്ടിണ്റ്റെ നാലു റീബൈന്‍ഡു ചെയ്തെടുത്ത പത്തു ലേബര്‍ ഇന്ദ്യാ

എണ്റ്റെ അഹംകാരം എന്നു നിങ്ങള്‍ വിശേഷിപ്പിക്കും സ്കൂള്‍ മാസ്റ്ററും ഞാന്‍ ഈ പരുവത്തില്‍ ആക്കി എടുത്തു അഞ്ചാം സഹായി

മര്യാദക്കു ടെക്സ്റ്റ്‌ എഴുതിയിരുന്നെങ്കില്‍ ഈ പാടു വല്ലതും ഉണ്ടോ? ആലോ ചിക്കൂ കണ്ടു പിടിക്കൂ നോക്കി എടുക്കൂ (ഇതിനായിരിക്കും കണ്ടിന്യൂവസ്‌ ഇവാലുേഷന്‍ എന്ന സംകല്‍പ്പം കുട്ടി തന്നെ എല്ലാം കണ്ടെത്തണം , പാഴൂറ്‍ പടിപ്പുര പോയി പ്റശ്നം വെക്കണം ഇതൊക്കെ കണ്ടു പിടിക്കാന്‍! ) ഗണിതം മാത്റം ഒക്കെ അതു ഡയറക്ട്‌ ഇന്‍ഫറ്‍ മേഷന്‍ ഉണ്ട്‌, ഹാവു.

ഐ ടീ എസ്‌ സീ ആര്‍ ടീ ഉണ്ടാക്കിയതല്ല അതും കൊള്ളാം പ്ക്ഷെ പത്തു മാര്‍ക്കിണ്റ്റെ ക്വസ്റ്റ്യന്‍ അല്ലെ ഉള്ളു , പ്റാക്ടിക്കല്‍ ഒന്നും ചെയ്തില്ലെങ്കിലും പതിനെട്ട്‌ കിട്ടും, പത്തു അല്ലെങ്കില്‍ എട്ട്‌ സീ ഈ കിട്ടി എങ്ങിനെയും എ ആയിക്കഴിഞ്ഞു ഡോണ്ട്‌ വറി സ്വതന്ത്റ സോഫ്റ്റ്‌ വെയറ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും അതു പഠിക്കാനും ഇമ്മിണി പാടാണൂ വെറുതെ മാറ്‍ ക്കു അങ്ങു കൊടൂത്തു ശല്യം തീറ്‍ക്കാം.

ഈ ഗ്രേഡിംഗ്‌ സമ്പ്രദായം കൊണ്ടു കോളടിച്ചത്‌ ലേബര്‍ ഇന്ദ്യയും സ്കൂള്‍ മാസ്റ്ററും പബ്ളിഷ്‌ ചെയ്യുന്നവരാണൂ അവരില്ലെങ്കില്‍ എസ്‌ എസ്‌ എല്‍ സീ എന്നല്ല ഹായ്‌ സ്കൂള്‍ ആകെ ഗോവിന്ദ ഗോവിന്ദാ. അധ്യാപ്കര്‍ തെണ്ടി കുത്തുപാള ആയേനേ, ലേബര്‍ ഇന്ദ്യയുടെ ഉടമ ആണെന്നു തോന്നുന്നു ഒരു മഹാന്‍ തണ്റ്റെ പടം എല്ലാത്തിലും മുഖ ചിത്രം ആക്കിയിട്ടൂണ്ട്‌. ആദ്യത്തെ ഇന്ദ്യന്‍ ബഹിരാകശ സഞ്ചാരി അങ്ങേര്‍ ആണു പോലും. കലാമിണ്റ്റെ കൂടെ ഉള്ള ഫോട്ടൊ ഒക്കെ ഉണ്ട്‌, വീരേന്ദ്രകുമാറിണ്റ്റെ രോഗം പിടിച്ചതായിരിക്കാം സ്വന്തം പത്രത്തിലല്ലെ സ്വയം പബ്ളിസിറ്റി നടത്താന്‍ പറ്റു? എന്തു തന്നെ ചെയ്തു കൂട കേരളത്തിലെ പൊതു വിദ്യാഭ്യാസം ഒന്നാകെ ഈ മഹാനെ ഡിപന്‍ഡു ചെയ്തു ഇരിക്കുന്നു

നമ്മള്‍ ആദറ്‍ശം പ്റ്‍സംഗിക്കും പക്ഷെ അതു മണ്ടന്‍മാറ്‍ ക്കു വേണ്ടി ആണു നമുക്കല്ല, ഡീ പീ ഈ പീയുടെ തല തൊട്ടപ്പന്‍ സുരേഷ്കുമാറ്‍ ഐ പീ എസിണ്റ്റെ മക്കള്‍ മോഡല്‍ സ്കൂളില്‍ അല്ല എസ്‌ എം വീ സ്കൂളില്‍ അല്ല പിന്നെയോ സെണ്റ്റ്‌ തോമസ്‌ മുക്കോലയില്‍ സീ ബീ എസ്‌ സിക്കാണൂ പഠിക്കുന്നത്‌ അപ്പോള്‍ പിന്നെ ഈ പുത്തന്‍ വിദ്യാഭ്യാസം ആറ്‍ ക്കു വേണ്ടി?

പണ്ടൂ ഒരു മൌലവി വിദ്യാഭ്യാസം എന്നു ഉച്ചരിക്കാന്‍ വയ്യാതെ വിദ്യാബ്യാസം ആ നീ പറഞ്ഞപോലെയും പറയാം എന്നു പറഞ്ഞപോലെ ആണൂ ഈ ഗ്രേഡിംഗ്‌ ഇതു പ്റത്യേകിച്ചു ഒരു ഗുണവും ചെയ്യില്ല എനിക്കേറ്റവും രോഷം ഈ ടെക്സ്റ്റ്‌ എഴുതിയവരോടാണൂ.

മലയാളം നല്ല ഒരു പദ്യം ഇല്ല ചൊല്ലാന്‍, സചിദാനന്ദനും ചുള്ളിക്കാടൂം ഒക്കെ ഉണ്ട്‌ താനു, ക്റിഷ്ണഗാഥ ഇത്റയും ബോറന്‍ ഭാഗം ഇതാരു കണ്ടു പിടിച്ചു

റോമില ഥാപ്പറ്‍ രചിച്ച ചില എന്‍ സീ ആറ്‍ ടീ ചരിത്റ പുസ്തകം കമ്യൂണിസ്റ്റുകാറ്‍ ചരിത്റം വളച്ചൊടിച്ചു എന്നു പറഞ്ഞു പ്റക്ഷോഭണം ഉണ്ടാക്കി, അവറ്‍ പത്തിലെ ചരിത്റം ഒന്നു വായിക്കുമോ? പൂച്ച പാലു കുടിക്കുന്നത്‌ അറിയെല്ലന്നാണോ ധാരണ? മോഡല്‍ പരീക്ഷക്കു ചോദിച്ച ചോദ്യം ഒന്നാം കമ്യൂണിസ്റ്റു മന്ത്റി സഭയുടെ നേട്ടങ്ങ്നള്‍ എന്തൊക്കെ എന്നല്ലെ? ഇത്റ ഉളുപ്പില്ലാതെ കുട്ടികളെ കമ്യൂണിസ്റ്റു വല്‍ക്കരിക്കാമോ? അതിനേക്കാള്‍ നേട്ടങ്ങള്‍ സീ പീ രാമസ്വാമി അയ്യറ്‍ കേരളത്തിനു നല്‍കിയില്ലേ? ഇന്നും തിരുവനതപുരത്തു പൊട്ടാതെ കിടക്കുന്ന പൈപ്പു ലയില്‍ സീ പീ ഇട്ടതല്ലേ?

These are all taken from a blog by a guardian of a student who studied in new scheme of education

ഭൂലോകം said...

മാവേലി കേരളം said...പക്ഷെ ഇന്നത്തെ ബോധനരീതി ഇതല്ല. കുട്ടി സ്വയം അനേഷിക്കണം. കോളജു ലവലിലും ഏഴാം കളാസു ലെവലിലും ഈ അനേഷണം വ്യത്യാസമാണ്‍്.

ഉവ്വ്. കുട്ടി അന്വേഷിക്കും... അടുത്തുള്ള ഗൈഡ് /പെട്ടി കട വരെ... അവിടെ തീരും നമ്മുടെ പരിഷ്കാരം.

പിന്നെ മിടുക്കന്മാർ അവരു ടെ മക്കളെ സർക്കാർ സ്കൂളിൽ വിടും.. കേന്ത്ര സർക്കാർ സ്കൂളായിരിക്കുമെന്നു മാത്രം

ഉപാസന || Upasana said...

Good Discussion
:-)