Sunday, May 25, 2008
.ഭാഷാവിലാപങ്ങള്‍. ...........................................................................
എസ് എസ് എല്‍ സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ പഠനനിലവാരത്തെക്കുറിച്ചോര്‍ത്ത് ചിലര്‍ കരയുകയും ചിലര്‍ ചിരിക്കുകയുംചെയ്തത് നമ്മള്‍ കണ്ടല്ലൊ.അംഗഭംഗം വന്ന ഭാഷാ പഠനത്തെച്ചൊല്ലി ആരും വിലപിക്കുന്നത് കേട്ടില്ല.വാസ്തവത്തില്‍ പുതിയ പാറ്ഠ്യപദ്ധതഭാഷയുടെ ലാവണ്യംശത്തെ പൂര്‍ണ്ണമായും നിരകരിച്ച് അതിനെ കേവലം ഒരു വിനിമയോപാധി മാത്രമാക്കി മാറ്റിയിരിക്കുകയാണ്.പരസ്യങ്ങളും നോട്ടീസുകളും തലവാചകങ്ങളും എഴുതാനാണ്കുട്ടികളെചെറിയ ക്ലാസ് മുതല്‍ പരിശീലിപ്പിക്കുന്നത്.ഷേക്സ്പിയര്‍ കൃതി പഠിച്ചു കഴിഞ്ഞാല്‍ കുട്ടിയോട് ചോദിക്കുന്നത് ഇങ്ങനെയാണ് നിങ്ങളുടെ നഗരത്തില്‍ ഒരു പുസ്തകശാലയില്‍ ഷേക്സ്പിയര്‍ കൃതികള്‍ 50ശതമാനം വില കുറച്ച് വില്‍ക്കുന്നു.ആ കടയ്ക്ക് യോജിച്ച ഒരു പരസ്യവാചകം എഴുതുക.ആശാന്‍ കവിത ക്ലാസ്സില്‍ പഠിക്കാനുണ്ടെങ്കില്‍ പരീക്ഷയ്ക്ക്ഇങ്ങനെ ചോദ്യം വരും ബോട്ടപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ലാസ്സില്‍ ഒരു സെമിനാര്‍ നടത്തിയെന്ന് കരുതുക അതിനെക്കുറിച്ച്പ്രാദേശിക പത്രത്തിന് ഒരു റിപ്പോര്‍ട്ട് തയാറാക്കുക ഇനിയുമുണ്ട്ഭാഷാ വിശേഷങ്ങള്‍.അത് അടുത്തതില്‍
Subscribe to:
Post Comments (Atom)
1 comment:
ടീച്ചര്‍ പറയുന്നതായിരിക്കാം ശരി. എന്നാലും ഒരു ഇത്. കൂടുതല്‍ മാര്‍ക്ക് കിട്ടുമെന്നുള്ളത് കൊണ്ട് മലയാളം ഒഴിവാക്കി സംസ്കൃതമോ മറ്റു ഭാഷയോ പഠിച്ചിരുന്ന ഒരു തലമുറയെ എനിക്കറിയാം. പഴയ കാണാപ്പാഠം രീതിയില്‍ ഭാഷാസ്വാധീനമൊക്കെ നല്ലവണ്ണം നേടിയവര്‍ എത്ര പേര്‍ കാണും? അങ്ങിനെ നേടിയ കുട്ടികള്‍ തന്നെ അത് പുറം വായനയിലൂടെയായിരിക്കും നേടിയിട്ടുള്ളത് എന്ന് തോന്നുന്നു.
ഷേക്സ്പിയര്‍ കൃതി പഠിച്ചു കഴിഞ്ഞാല്‍ കുട്ടിയോട് ചോദിക്കുന്നത് ഇങ്ങനെയാണ് നിങ്ങളുടെ നഗരത്തില്‍ ഒരു പുസ്തകശാലയില്‍ ഷേക്സ്പിയര്‍ കൃതികള്‍ 50ശതമാനം വില കുറച്ച് വില്‍ക്കുന്നു.ആ കടയ്ക്ക് യോജിച്ച ഒരു പരസ്യവാചകം എഴുതുക.
ഇത് മാത്രമാണ് ചോദ്യമെങ്കില്‍ അത് തെറ്റാണ്. ഇതും കൂടി അല്ലെങ്കില്‍ ഇത്തരത്തിലുള്ള മറ്റ് ചോദ്യങ്ങള്‍ കൂടി ചോദിക്കുന്നുണ്ട് എന്നാണെങ്കില്‍ അതില്‍ കുഴപ്പമെന്താണ്?
Post a Comment