ജനുവരിയിലെ മൂടല്‍മഞ്ഞിനെ മൂടുപടമാക്കി ഡല്‍ഹി ഞങ്ങളെ കാത്തിരിക്കുന്നു..........
ഡല്‍ഹി യാത്ര ഒരു ചിരകാലസ്വപ്നമാണ്.അധികാര ദുര്‍ഗ്ഗങ്ങളുടെ ഡല്‍ഹി.യുദ്ധകാണ്ഡങ്ങളുടെയും പടയോട്ടങ്ങളുടേയും അവകാശത്തര്ക്കങ്ങളുടേയും ജരബാധിതരുടെ കസേരകളികളുടെയും കഥകള്‍ പറയുന്നഡല്ഹി.പ്രവാസികളുടെ വിലാപമേറ്റുവാങ്ങിയ ഡല്‍ഹി.പ്രവാസികളെ അധികാര കൊത്തളങ്ങളില്‍ അവരോധിച്ച ഡല്‍ഹി.ഹേ റാം മന്ത്രത്തിന്റെ കമ്പനങ്ങളിപ്പോഴും സൂക്ഷിക്കുന്ന ഡല്‍ഹി.നഗരത്തിരക്കിലും പച്ചപ്പ് സൂക്ഷിക്കുന്ന ഡല്‍ഹി.സന്ദര്‍ശകരുടെ നിത്യവിസ്മയമായ ഡല്‍ഹി.
ചരിത്ര പഥങ്ങളിലൂടെ നടന്ന ഡല്‍ഹി.ഡല്‍ഹിയുടെ ഓര്‍മ്മകള്‍ ഇന്ത്യയുടെ ചരിത്രമാവുന്നു.ഡല്‍ഹിയുടെ സ്വപ്നങ്ങള്‍ ഇന്ത്യയുടെ ഭാവിയും.
ഞങ്ങളുടെ ആതിഥേയന് നിസാമുദ്ദീനില്‍ കാത്തു നിന്നിരുന്നു.നിയമ സര്‍വകലാശാലയിലേ പ്രൊഫസറാണയാള്.പ്ലാറ്റിഫോമില്‍ നിന്നും പുറത്തേക്ക്, കാര്‍ പാര്‍ക്കിനടുത്തേക്ക് നടക്കുമ്പോള്‍ അയാള്‍ ഓര്‍മിപ്പിച്ചു; വൃത്തികേടുകള്‍ കാണും .ശ്രദ്ധിക്കണം.
അയാള്‍ ഉദ്ദേശിച്ച വൃത്തികേട് മനുഷ്യരുടെ വിസര്ജ്ജ്യമാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അമ്പരപ്പോടെ ചുറ്റും നോക്കി,തിരിച്ചറിഞ്ഞു.ഹസ്രത് നിസാമുദ്ദിന് പുതച്ചിരിക്കുന്നത് ഇന്ത്യന്‍ ബഹുസ്വരതയുടെ വര്‍ണ്ണ കംബളങ്ങളല്ല, മറിച്ച് ദാരിദ്ര്യത്തിന്റെ കീറക്കമ്പിളിക്കഷണങ്ങളാണ്.
“ടീച്ചറുടെ റൊമാന്റിക് ഭാവനയുമായി ഇവിടെ യമുനയെ നോക്കരുത് ......ഞങ്ങളുടെ ആതിഥേയന് മുന്‍പേ ജാമ്യമെടുത്തിരുന്നു.കറുത്തു,മെലിഞ്ഞ് വിരൂപയായ യമുനയും കരയില്‍ തകരവും കടലാസും മേഞ്ഞ കുടിലുകളിലെ മനുഷ്യരും........കോമണ്‍ വെല്‍ത്ത് ഗെയിംസ് വില്ലേജ് ഉയരുമ്പോള്‍ അവള് സ്വയം അദൃശ്യയാവുമെന്ന് തോന്നുന്നു.
യമുനേ നീയൊഴുകൂ,,,,,ഈ ആത്മാവില്‍ ...അനന്തതയില്‍ നിന്നും അനന്തതയിലേക്ക്.
Monday, March 9, 2009
Subscribe to:
Post Comments (Atom)
2 comments:
ടീച്ചറേ,
ദില്ലിയുടെ ബാക്കി വിശേഷങ്ങള്‍ എഴുതുമല്ലോ?
ടീച്ചറേ, പിന്നീടെന്തെല്ലാം കണ്ടു ദില്ലിയില്‍? ഇതിന്റെ ശേഷം കാത്തിരിക്കുന്നു.
Post a Comment